വികെ പ്രകാശിന്റെ ‘പ്രാണ’ യുടെ ട്രെയിലര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധ നേടുന്നു

മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലായി  വികെ പ്രകാശ് സംവിധാനം ചെയ്യുന്ന നിത്യ മേനോന്‍ പ്രധാന കഥാപാത്രമാകുന്ന ‘പ്രാണ’ യുടെ ട്രെയിലര്‍ ഫ്രാന്‍സില്‍ നടക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധ നേടുന്നു. തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു ദിവസങ്ങളിലും പ്രാണയുടെ ട്രെയിലറിന്റെ പ്രദര്‍ശനം നടന്നു. നിത്യ മേനോന്‍ മാത്രം അഭിനയിക്കുന്ന ഒരു ചിത്രമായിരിക്കും പ്രാണ എന്നും ത്രില്ലര്‍ സ്വഭാവവും ഒപ്പം ഏറെ പ്രത്യേകതകളോടെയാണ് തന്റെ സ്വപ്ന ചിത്രമായ പ്രാണ ഒരുങ്ങുന്നതെന്നും സംവിധായകന്‍ വികെ പ്രകാശ് റിപ്പോര്‍ട്ടറോട് പറഞ്ഞു. ത്രില്ലര്‍ സ്വഭാവത്തോടൊപ്പം ഭയാനകം, അസഹിഷ്ണുത തുടങ്ങിയവയിലൂടെ ഒരു സഞ്ചാരമാണ് പ്രാണ എന്നും സിനിമ പൂര്‍ണമായും കോമേഷ്യല്‍ രീതിയിലാണ് ഒരുക്കിയിരിക്കുന്നത് എന്നും വികെ പ്രകാശ് പറഞ്ഞു.

ദേശിയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയ പ്രശസ്ത ക്യാമറാമാന്‍ പിസി ശ്രീറാം ഒരിടവേളക്കുശേഷം ചെയ്യുന്ന മലയാള ചിത്രവുമാണ് പ്രാണ. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ നിയന്ത്രണം. ലോക സിനിമയില്‍ തന്നെ സൗണ്ട് സിന്‍ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ലോകപ്രശസ്ത ജാസ് വിദഗ്ദ്ധന്‍ ലൂയി ബാങ്ക്‌സാണ് സിനിമയുടെ സംഗീത സംവിധായകന്‍. എസ് രാജ് പ്രൊഡക്ഷന്‍സ്, റിയല്‍ സ്റ്റുഡിയൊ എന്നീ ബാനറുകളില്‍ സുരേഷ് രാജ്, പ്രവീണ്‍ എസ് കുമാര്‍, അനിത രാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന’പ്രാണ ഈ വര്‍ഷം ആഗസ്തില്‍ തിയേറ്ററുകളിലെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top