കോണ്‍ഗ്രസ് വാദത്തോട് മറുചോദ്യങ്ങളുമായി സുപ്രിം കോടതി

ദില്ലി: കര്‍ണാട സര്‍ക്കാര്‍ രൂപീകരണത്തില്‍ കോണ്‍ഗ്രസ് വാദങ്ങളോട് മറുചോദ്യങ്ങളുമായി സുപ്രിം കോടതി. ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കും എന്നുണ്ടെങ്കില്‍ അവരെയല്ലേ വിളിക്കേണ്ടത്? യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് തനിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കും എന്ന് സൂചിപ്പിക്കുന്ന കത്ത് നല്‍കിയിട്ടില്ല എന്ന് പറയാന്‍ കഴിയുമോ? എംഎല്‍എമാരുടെ ഒരു പട്ടിക അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറിയിരിക്കാം. കോടതി ചൂണ്ടിക്കാണിച്ചു.

നേരത്തെ, ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എംഎല്‍എമാരുടെ എണ്ണം നോക്കി പാര്‍ട്ടികളുടെ സഖ്യത്തെയാണ് ഗവര്‍ണര്‍മാര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇങ്ങനെയാണ് ബിജെപി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ രീതി കടുത്ത ബിജെപിക്കാരനായ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല മാനദണ്ഡമാക്കിയില്ല. പകരം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും സഭയില്‍ പിന്നീട് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കുകയുമായിരുന്നു.

ഗുജറാത്തിലെ മുന്‍ ധനമന്ത്രിയായിരുന്ന വാജുഭായി വാല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാന നിയമസഭയിലെത്താന്‍ തന്റെ മണ്ഡലം ഒഴിഞ്ഞുകൊടുത്തയാളാണ്. പിന്നീട് ഗുജറാത്തില്‍ മോദിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്നു അദ്ദേഹം. മോദിയുടെ ഏറ്റവും വിശ്വസ്തനായ ഗവര്‍ണര്‍ വാജുഭായി വാല ബിജെപിക്ക് അനുകൂലമായ തീരുമാനമായിരിക്കും എടുക്കുകയെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top