കര്‍ണാടക സര്‍ക്കാര്‍ രൂപീകരണം: സുപ്രിം കോടതിയില്‍ വാദം ആരംഭിച്ചു
ദില്ലി: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തില്‍ സുപ്രിം കോടതി വാദം കേള്‍ക്കാനാരംഭിച്ചു. മനു അഭിഷേക് സിംങ്വിയാണ് കോണ്‍ഗ്രസിനുവേണ്ടി വാദം തുടര്ന്നുവച്ചിരിക്കുന്നത്. ഗവര്‍ണര്‍ ബിജെപിയെ ഗവണ്മെന്റ് രൂപീകരിക്കാന്‍ ക്ഷണിച്ചതിനേത്തുടര്ന്ന് കോണ്‍ഗ്രസും ജെഡിഎസും സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രാത്രിയില്‍ത്തന്നെ കോടതി കൂടി വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. ജസ്റ്റിസ് മാരായ എ കെ സിക്രി എസ് എ ബോബ്ഡെ അശോക് അശോക് ഭൂഷണ് എന്നിവര്‍ അടങ്ങിയ ബെഞ്ച് രണ്ടാം നമ്പര്‍ കോടതിയില്‍ കേസ് കേള്‍ക്കും.
സത്യപ്രതിജ്ഞയ്ക്ക് മുമ്പ് കേസ് കേള്‍ക്കണം എന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എച്ച്ഡി ദേവഗൗഡയും കോണ്‍ഗ്രസ് നേതാവ് പരമേശ്വരയുമാണ് കോടതിയെ സമീപിച്ചത്. നാളെ രാവിലെ ഒന്‍പതരയോടെ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം സമയം ലഭിച്ചത് യെദിയൂരപ്പക്കും ബിജെപിക്കും ഏറെ സഹായകരമാണ്.

ഇത്രദിവസവും തങ്ങളുടെ എംഎല്‍എമാരെ ബിജെപി പ്രലോഭനത്തില്‍ നിന്ന് മാറ്റിനിര്‍ത്താനായി കോണ്‍ഗ്രസ് – ജെഡിഎസ് നേതൃത്വത്തിന് ഏറെ പണിപ്പെടേണ്ടിവരും. ഇരുപാര്‍ട്ടികളും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ബംഗളുരു നഗരത്തിന് പുറത്തെ രാമനഗര ബിഡാദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക