special page

ഗവര്‍ണറുടെ തീരുമാനം: ജനഹിതവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുന്നതാണ് കര്‍ണാടകത്തിലെ സംഭവങ്ങളെന്ന് പിണറായി

പിണറായി വിജയന്‍

തിരുവനന്തപുരം: ജനഹിതവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുന്നതാണ് കര്‍ണാടകത്തിലെ സംഭവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഭൂരിപക്ഷമുള്ള സഖ്യത്തെ പുറത്തു നിര്‍ത്തി, കുറഞ്ഞ വോട്ടും കുറഞ്ഞ സീറ്റും നേടിയ ബിജെപിക്ക് മന്ത്രി സഭയുണ്ടാക്കാന്‍ ഭരണഘടനാ സ്ഥാപനത്തെ ദുരുപയോഗിക്കുകയാണ്.

കേന്ദ്ര ഭരണകക്ഷിയുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനും ജനാധിപത്യത്തെ ഹനിക്കാനുമുള്ള ഒന്നാക്കി ഗവര്‍ണര്‍ പദവിയെ മാറ്റരുത്. ബിജെപിയുടെ തീരുമാനം ഗവര്‍ണര്‍ നടപ്പാക്കുന്നു എന്ന സന്ദേശമാണ്, രാജ്ഭവന്‍ എന്തു തീരുമാനിക്കുമെന്ന് മുന്‍കൂര്‍ പ്രഖ്യാപിച്ച ബിജെപി വക്താവ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണ്. നിയമസഭയില്‍ കേവല ഭൂരിപക്ഷമില്ലാത്ത കക്ഷിയെ മന്ത്രി സഭ രൂപീകരിക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി പുനഃപരിശോധിക്കണം എന്നും പിണറായി ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top