സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചോ? ബിജെപിക്ക് ഉറപ്പില്ല, ട്വീറ്റ് പിന്‍വലിച്ചു

യദിയൂരപ്പയും കേന്ദ്രമന്ത്രി ആനന്ദകുമാറും

ബംഗളുരു: യെദിയൂരപ്പയെ വ്യാഴാഴ്‌ച രാവിലെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചുവെന്ന് കാട്ടി ബിജെപി പുറത്ത് വിട്ട ട്വീറ്റ് നിമിഷങ്ങള്‍ക്കകം പിന്‍വലിച്ചു. വ്യാഴാഴ്‌ച രാവിലെ 9.30ന് യെദിയൂരപ്പയും മറ്റ് എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി നേതാവ് സുരേഷ് കുമാറാണ് ആദ്യം ട്വീറ്റ് ചെയ്‌തത്. തൊട്ടുപിന്നാലെ ബിജെപിയും ഔദ്യോഗികമായി ഇക്കാര്യം ട്വീറ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ തങ്ങള്‍ക്ക് ക്ഷണം കിട്ടിയെന്ന ട്വീറ്റ് ബിജെപി പിന്‍വലിച്ചതോടെ ഗവര്‍ണര്‍ ബിജെപി നേതാവ് യെദിയൂരപ്പയുടെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചുവെന്ന വാര്‍ത്ത തെറ്റെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

നേരത്തെ, ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എംഎല്‍എമാരുടെ എണ്ണം നോക്കി പാര്‍ട്ടികളുടെ സഖ്യത്തെയാണ് ഗവര്‍ണര്‍മാര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇങ്ങനെയാണ് ബിജെപി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ രീതി കടുത്ത ബിജെപിക്കാരനായ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല മാനദണ്ഡമാക്കിയില്ല. പകരം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും സഭയില്‍ പിന്നീട് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കുകയുമായിരുന്നു.

ഗുജറാത്തിലെ മുന്‍ ധനമന്ത്രിയായിരുന്ന വാജുഭായി വാല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാന നിയമസഭയിലെത്താന്‍ തന്റെ മണ്ഡലം ഒഴിഞ്ഞുകൊടുത്തയാളാണ്. പിന്നീട് ഗുജറാത്തില്‍ മോദിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്നു അദ്ദേഹം. മോദിയുടെ ഏറ്റവും വിശ്വസ്തനായ ഗവര്‍ണര്‍ വാജുഭായി വാല ബിജെപിക്ക് അനുകൂലമായ തീരുമാനമായിരിക്കും എടുക്കുകയെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top