“ഹേറ്റേഴ്‌സ് വില്‍ സേ ഇറ്റ് ഈസ് പോക്‌സോ, ബട്ട് അള്‍ട്രാ ലെജന്‍ഡ്‌സ് വില്‍ സെയ് ഇറ്റ് ഈസ് പോസ്‌കോ”, പോക്‌സോ കേസിനേക്കുറിച്ച് കുമ്മനം കുറിച്ചപ്പോള്‍ ‘പോസ്‌കോ’യായി; നാക്കുപിഴയില്‍ ട്രോളന്മാരുടെ വിളയാട്ടം


സിപിഐഎമ്മിനെ താറടിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ശ്രമിച്ചത് അവസാനം സ്വയം പാരയായി. സിപിഐഎം അനുഭാവി എന്നാരോപിച്ച് ഒരു വാര്‍ത്ത പങ്കുവയ്ക്കുകയായരുന്നു കുമ്മനം. എന്നാല്‍ എന്താണ് പറയുന്നത് എന്ന കാര്യത്തില്‍ അദ്ദേഹത്തിന് പിഴവ് സംഭവിച്ചു.

പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു എന്നതിന് കുമ്മനം എഴുതിയത് പോസ്‌കോ എന്ന്. പലരും കൃത്യമായി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും അദ്ദേഹം വളരെ വൈകിയാണ് ഇത് മാറ്റാന്‍ കൂട്ടാക്കിയത്. ഇതിനോടകം കുറിപ്പ് സ്‌മൈലികള്‍ കൊണ്ട് നിറഞ്ഞു. തമാശകള്‍ കൊണ്ട് അദ്ദേഹത്തിന്റെ പേജ് മൂടി.

അദ്ദേഹത്തിന്റെ കുറിപ്പും തുടര്‍ന്നുവന്ന ചില കമന്റുകളും താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top