ഗൂഗിളില്‍ പപ്പു എന്ന് തിരഞ്ഞാല്‍ ലഭിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍

രാഹുല്‍ ഗാന്ധി

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ തിരഞ്ഞപ്പോള്‍ നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ നല്‍കിയതിനു പിന്നാലെ വീണ്ടും വ്യത്യസ്തമായ വിവരം നല്‍കുകയാണ് ഗൂഗിള്‍. പപ്പു എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഏതാനും ചിത്രങ്ങളാണ്. കൂടാതെ പപ്പുവിന്റെ വയസിനായി തിരഞ്ഞാല്‍ രാഹുല്‍ ഗാന്ധിയുടെ വിക്കിപീഡിയ പ്രൊഫൈലിലേക്കുള്ള ലിങ്കുമാണ് വരുന്നത്.

പപ്പുവിനും സ്വന്തമായി ഒരു വിക്കിപീഡിയ പേജ് ഉണ്ട്. അതില്‍ പപ്പു എന്നത് ഇന്ത്യയിലെ ആണ്‍കുട്ടികള്‍ക്ക് നല്‍കിവരുന്ന ഓമനപ്പേരാണ് എന്ന നിര്‍വചനമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ പേജില്‍ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും നല്‍കിയിട്ടില്ല. എന്നാല്‍ പപ്പുവിന്റെ ചിത്രങ്ങള്‍ തിരയുമ്പോഴാണ് അതില്‍ രാഹുല്‍ ഗാന്ധിയുടെ ഏതാനും ചിത്രങ്ങളും ലഭ്യമാകുന്നത്.

കഴിഞ്ഞമാസം ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയുടെ കാര്യത്തിലാണ് ഗൂഗിളിന് അബദ്ധം പറ്റിയത്. ഇന്ത്യ ഫസ്റ്റ് പ്രൈംമിനിസ്റ്റര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ഗൂഗിളില്‍ ആദ്യം വരുന്ന ചിത്രം നരേന്ദ്ര മോദിയുടേതായിരുന്നു. വിക്കിപീഡിയയില്‍ ലിസ്റ്റ് ഓഫ് പ്രൈംമിനിസ്റ്റര്‍ ഓഫ് ഇന്ത്യ പട്ടികയില്‍ നെഹ്‌റുവിന്റെ പേരിന് സമീപം പ്രത്യക്ഷപ്പെടുന്നതും മോദിയുടെ ചിത്രമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top