വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ബിജെപിയും മുസ്‌ലിം ലീഗും; തനിക്കെതിരായ വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെടി ജലീല്‍

കെടി ജലീല്‍

വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ബിജെപിയും മുസ്‌ലിം ലീഗും എന്ന് മന്ത്രി കെടി ജലീല്‍. എടപ്പാള്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ജലീലിനെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവെരക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ നുണപ്രചാരണത്തിന് ന്യായമായി സംഘി ബുദ്ധിജീവി പറഞ്ഞത് സത്യമല്ലാത്ത ഒരു കാര്യം രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുമ്പോള്‍ കേള്‍വിക്കാരില്‍ പത്ത് ശതമാനമെങ്കിലും അത് സത്യമാണെന്ന് വിശ്വസിച്ചാല്‍ ബിജെപിക്ക് ലാഭമാണ്. മതം തലക്ക്പിടിച്ച് മത്ത്മറിഞ്ഞ അനുയായികളുള്ള പാര്‍ട്ടികളാണ് ഗീബല്‍സിയന്‍ തന്ത്രം രാഷ്ട്രീയ നേട്ടത്തിനും വ്യക്തിവിരോധം മൂത്തും പയറ്റുക. ലീഗ് നേതൃത്വം പക്വമാര്‍ന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കാറ്. എന്നാല്‍ അനുയായികള്‍ നടത്തുന്ന അപവാദ പ്രചരണങ്ങളെ ലീഗ് നേതാക്കള്‍ ഫലപ്രദമായി തടയാന്‍ ശ്രമിക്കാറില്ല. ലീഗിന്റെ സൈബര്‍ പോരാളികളെന്ന് ചമയുന്നവര്‍ ആത്യന്തികമായി ദൈവ വിശ്വാസികളാണെന്ന സാമാന്യബോധം പോലും ഇല്ലാതെയാണ് പെരുമാറാറുള്ളത് എന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top