ദക്ഷിണ-ഉത്തര കൊറിയ സമാധാന നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി; ഉന്നതതലയോഗം മാറ്റിവച്ചു

പാന്‍മുന്‍ജോം: ദക്ഷിണ ഉത്തര കൊറിയ സമാധാന നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ദക്ഷിണ കൊറിയയുമായി ഇന്ന് നടത്താനിരുന്ന ഉന്നതതലയോഗം വടക്കന്‍ കൊറിയ റദ്ദാക്കി. അമേരിക്കയുമായി ദക്ഷിണകൊറിയ നടത്തുന്ന സൈനിക നീക്കങ്ങളെ തുടര്‍ന്നാണിതെന്നാണ് സൂചന.

സംയുക്ത സൈനിക പരിശീലനം പ്രകോപനമാണെന്നും അധിനിവേശത്തിനുള്ള തയ്യാറെടുപ്പാണിതെന്നും ദക്ഷിണ കൊറിയ കുറ്റപ്പെടുത്തി. കഴിഞ്ഞ ഏപ്രില്‍ 27ന് ഇരുകൊറിയകളും നടത്തിയ ഉച്ചകോടിയില്‍ എഴുപത് വര്‍ഷമായി നിലനിന്നിരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയായിരുന്നു. ലോകചരിത്രത്തില്‍ തന്നെ നിര്‍ണായകമായ തീരുമാനങ്ങളായിരുന്നു അന്ന് ഇരുകൊറിയകളും കൈകൊണ്ടത്.

ഇരു കൊറിയകളും തമ്മിലുള്ള വൈര്യവും യുദ്ധവും അവസാനിപ്പിക്കാനും മേഖലയില്‍ ആണവനിരായുധീകരണത്തിനുമാണ് ഇരുരാഷ്ട്ര നേതാക്കളും തമ്മില്‍ ധാരണയായത്. എന്നാല്‍ അന്ന് കെെകൊണ്ട എല്ലാ സമാധാന നീക്കങ്ങള്‍ക്കും തിരിച്ചടിയായിരിക്കുകയാണ് ഉത്തരകൊറിയയുടെ തീരുമാനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top