ഇന്ധവില വര്‍ധനവ് സാധാരണക്കാരെ വേദനിപ്പിച്ചു; തുറന്നുപറച്ചിലുമായി കേന്ദ്ര പെട്രോളിയം മന്ത്രി

മന്ത്രി ധര്‍മേന്ദ്ര പ്രധാന് ദുബായില്‍ പത്രസമ്മേളനത്തില്‍
ദുബായ്: ഇന്ധനവിലവര്‍ധനവ് സാധാരണക്കാരെ വേദനിപ്പിച്ചുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ദുബായില്‍ വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്രമന്ത്രിയുടെ തുറന്നുപറച്ചില്‍.
അതേസമയം, എണ്ണവില കുറയ്ക്കുമോ എന്ന കാര്യത്തില്‍ ഉറപ്പൊന്നും നല്കാന് മന്ത്രി തയാറായതുമില്ല. ഇക്കാര്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒരു പത്രസമ്മേളനം കൊണ്ട് ചെയ്യാന്‍ കഴിയുന്നതല്ല ഇക്കാര്യമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഇതിനിടെ, കര്‍ണാടക തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ എണ്ണവില വീണ്ടും വര്‍ധിപ്പിച്ചു.പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് 21 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
വിലവര്‍ധനയോടെ ഡീസലിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോളിന്റേത് കഴിഞ്ഞ 56 മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
ഏപ്രില്‍ 24 നായിരുന്നു ഏറ്റവും ഒടുവില്‍ രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചത്. ജനരോഷം ഉയര്‍ന്നതോടെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് വിലവര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ 19 ദിവസം എണ്ണവില മാറ്റമില്ലാതെ തുടര്‍ന്നത്. എന്നാല്‍ കര്‍ണാകടയിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില് വീണ്ടും വര്‍ധിപ്പിക്കുകയായിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക