വിദ്യാഭ്യാസ വകുപ്പിന്റെ ശാസ്ത്രജാലകം പദ്ധതിക്ക് തൃശൂരില്‍ തുടക്കമായി; വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുകയാണ് ലക്ഷ്യം

തൃശ്ശൂര്‍: ശാസ്ത്ര വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ താല്‍പര്യമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള ശാസ്ത്ര ജാലകം പരിപാടിക്ക് തൃശൂരില്‍ തുടക്കമായി. പരിപാടിയുടെ ആദ്യ ഘട്ടമായി തൃശൂരിലെ ഓരോ വിദ്യാഭ്യാസ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത അന്‍പത് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

വിദ്യാര്‍ത്ഥികളുടെ മനസ്സിലും ചിന്തയിലും ശാസ്ത്ര അഭിരുചി വളര്‍ത്തുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍, സ്റ്റേറ്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എഡുക്കേഷണല്‍ ടെക്‌നോളജി, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മൂന്ന് ദിവസത്തെ പരിശീലനം. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്ര നാഥ് പരിശീലന പരിപാടി വിലയിരുത്താനെത്തിയിരുന്നു.

ക്ലാസ്സില്‍ ചോദിക്കാന്‍ മടിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പരിശീലന പരിപാടിയെന്ന് ക്യാംപംഗങ്ങള്‍ പറഞ്ഞു. ശാസ്ത്ര വിഷയ ക്ലാസ്സുകള്‍ക്ക് പുറമെ ജോലി സാധ്യത ക്ലാസ്സ്, പരീക്ഷണ പ്രദര്‍ശനം, ശാസ്ത്ര ലാബ് സന്ദര്‍ശനം തുടങ്ങിയവും ക്യാംപിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ശാസ്ത്ര ജാലകം പ്രോഗ്രാം കോ ഓഡിനേറ്റര്‍ ഡോക്ടര്‍ ടിവി വിമല്‍കുമാറാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top