മാണി ഇടത്തോട്ടോ വലത്തോട്ടോ? ന്യൂസ് നൈറ്റ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയില്‍ ധാരണയായില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് നിലപാട് വ്യക്തമാക്കിയാല്‍ മതിയെന്നാണ് ഇന്നത്തെ ഉന്നതാധികാര സമിതിയില്‍ ധാരണയായത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിലപാട് രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി പറഞ്ഞു. കെഎം മാണിയും പിജെ ജോസഫും ഉള്‍പ്പെട്ട ഒന്‍പതംഗ സമിതിയാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആര്‍ക്ക് പിന്തുണ നല്‍കണമെന്ന് തീരുമാനിക്കുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top