special page

സഞ്ചരിക്കുന്ന ലോക് അദാലത്ത് വാഹനം കാസര്‍ഗോഡ് പ്രയാണം തുടങ്ങി

കാസര്‍ഗോഡ് : ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ സഞ്ചരിക്കുന്ന ലോക് അദാലത്ത് വാഹനം കാഞ്ഞങ്ങാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ പ്രയാണം തുടങ്ങി. ഹൊസ്ദുര്‍ഗ് കോടതിയില്‍ നിന്ന് ആരംഭിച്ച പ്രയാണത്തിന്റെ ഉദ്ഘാടനം സബ് ജഡ്ജും ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ടിറ്റി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് പൊതുജനങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവിടെ വച്ചു തന്നെ തീര്‍പ്പാക്കുന്ന രീതിയിലാണ് ഇങ്ങനെയൊരു സംവിധാനം രൂപകല്‍പന ചെയ്തത്. ഈ വാഹനത്തില്‍ സബ് ജഡ്ജിനെ കൂടാതെ മീഡിയേറ്റര്‍, ലീഗല്‍ സര്‍വ്വീസ് ജീവനക്കാരും കൂടെയുണ്ടാകും. ജെ.എഫ്.സി.എം ഫസ്റ്റ് ഹൊസ്ദുര്‍ഗ് വിദ്യാധരന്‍ പെരുമ്പള അദ്ധ്യക്ഷത വഹിച്ചു. ജെഎഫ്‌സിഎം സെക്കന്റ് ഹൊസ്ദുര്‍ഗ് ആല്‍ഫാമമ്മായി, മുന്‍സിഫ് നിസാം, ശിരസ്ദാര്‍ എം.ടി.മോഹന്‍ദാസ്, ടി.കെ.അശോകന്‍, കെ.സി.ശശീന്ദ്രന്‍, കെ.എല്‍.മാത്യു, താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി സെക്രട്ടറി പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഇന്ന് (11) കിനാനൂര്‍ കരിന്തളം പഞ്ചായത്ത്, 12ന് രാവില പത്തിന് കള്ളാര്‍ പഞ്ചായത്ത്, ഉച്ചയ്ക്ക് രണ്ടിന് പനത്തടി പഞ്ചായത്ത്, 14ന് വെസ്‌റ്റേ എളേരി, ഉച്ചയ്ക്ക് രണ്ടിന് ബളാല്‍ പഞ്ചായത്ത് 15ന് കോടോം ബേളൂര്‍ പഞ്ചായത്ത്, ഉച്ചയ്ക്ക് രണ്ടിന് മടിക്കൈ പഞ്ചായത്ത് 16ന് പിലിക്കോട് പഞ്ചായത്ത്, ഉച്ചയ്ക്ക് രണ്ടിന് തൃക്കരിപ്പൂര്‍ പഞ്ചായത്ത്, 17ന് വലിയ പറമ്പ പഞ്ചായത്ത്, ഉച്ചയ്ക്ക് രണ്ടിന് ചെറുവത്തൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് പര്യടനം നടത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top