എഎഫ്‌സി ഏഷ്യാകപ്പ്: ഇന്ത്യയുടെ ആദ്യ പോരാട്ടം തായ്‌ലാന്‍ഡിനെതിരെ

ദില്ലി: 2019 എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം തായ്‌ലാന്‍ഡിനെതിരെ നടക്കും. ആതിഥേയരായ യുഎഇ, ബഹ്‌റൈന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി ഒന്ന് വരെ യുഎഇയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

ജനുവരി ആറിന് അല്‍നഹ്‌യാന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ-തായ്‌ലാന്‍ഡ് പോരാട്ടം. നിലവില്‍ ഇന്ത്യ 97-ാം സ്ഥാനത്തും, തായ്‌ലാന്‍ഡ് 122-ാം സ്ഥാനത്തുമാണ്. പത്താം തീയതി സെയ്ദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ 81-ാം സ്ഥാനക്കാരായ യുഎഇയുമായാണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. അവസാന ഗ്രൂപ്പ് മത്സരം ബഹ്‌റൈനെതിരെ 14-ാം തീയതി ഷാര്‍ജ സ്റ്റേഡിയത്തിലാണ്.

ജനുവരി 17 ഓടെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ക്ക് സമാപനമാകും. 20 മുതല്‍ നോക്കൗട്ട് മത്സരങ്ങള്‍ ആരംഭിക്കും. 28,29 തീയതികളിലാണ് സെമി പോരാട്ടം. സെയദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ ഫെബ്രുവരി ഒന്നിനാണ് ഏഷ്യാകപ്പ് ഫൈനല്‍. ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യത നേടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top