കുവൈറ്റില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കുവൈറ്റ്: 38 കാരനായ മലയാളി യുവാവ് കുവൈറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു. മംഗഫില്‍ സബാഹ് ഹോസ്പിറ്റലിലേക്ക് ഓച്ചിറ ട്രാന്‍സ്‌പോര്‍ട്ട് എന്ന പേരില്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനി നടത്തുന്ന കൊല്ലം ഓച്ചിറ സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഓഫീസിലേക്ക് പോകുന്നതിന് ഒരുങ്ങുന്നതിനിടെ കുളിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ അജിത സുരേഷ്, ജഹ്‌റ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ആണ്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അധ്യാപിക ഷീലു മേരി സാമുവലിന്റെ അകാല വിയോഗ വാര്‍ത്ത അറിഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു മലയാളി യുവാവും അകാലത്തില്‍ വിടപറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top