ഫെയ്സ്ബുക്കിന് പിന്നാലെ ട്വിറ്ററിലും സുരക്ഷാ വീഴ്ച; 336 മില്ല്യണ്‍ ഉപഭോക്താക്കളോട് പാസ് വേഡ് മാറ്റാന്‍ നിര്‍ദേശം

ഫയല്‍ ചിത്രം
ലണ്ടന്‍: വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വിവാദത്തിലായ ഫെയ്സ്ബുക്കിന് പിന്നാലെ ഉപഭോക്താക്കളോട് പാസ് വേഡ് മാറ്റണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍ രംഗത്ത്. ട്വിറ്റര്‍ ഉപയോഗിക്കുന്ന 336 മില്ല്യണ്‍ ഉപഭോക്താക്കളോടാണ് പാസ് വേഡ് മാറ്റാന്‍ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. സെര്‍വറുകളില്‍ പാസ് വേഡുകള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ജീവനക്കാര്‍ പാസ് വേഡുകള്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്ന് ട്വിറ്റര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാല്‍ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എത്ര പാസ് വേഡുകളെയാണ് ഇത് ബാധിച്ചിട്ടുള്ളതെന്നും കമ്പനിയുടെ ബ്ലോഗില്‍ വ്യക്തമല്ല. സംഭവം നടന്നിട്ട് മാസങ്ങളായെന്നും എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് പ്രശ്നം ട്വിറ്റര്‍ കണ്ടെത്തിയതെന്നും കമ്പനിയോടടുത്ത വൃത്തങ്ങല്‍ അറിയിച്ചു.

ഫെയ്സ്ബുക്കിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അഞ്ച് കോടിയോളം വരുന്ന യൂസര്‍മാരുടെ ഫെയ്സ്ബുക്ക് പേജില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി സക്കര്‍ബബര്‍ഗ് രംഗത്തെത്തിയിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക