കുവൈത്തില്‍ സ്വന്തം സ്‌പോണ്‌സര്‍ഷിപ്പില്ലാത്ത തൊഴിലാളിയെ ജോലിക്കു വച്ചാല്‍ ഉടമയ്ക്ക് തടവും പിഴയും

പ്രതീകാത്മക ചിത്രം

കുവൈത്ത്: കുവൈറ്റിലെ കമ്പനികള്‍ക്കും സ്‌പോണ്‌സര്‍മാര്‍ക്കും മുന്നറിയിപ്പുമായി പബ്ലിക്ക് അതോറിറ്റി മാന്‍ പവര്‍ രംഗത്ത്. ഇനി മുതല്‍ തങ്ങളുടെ സ്വന്തം വിസയിലല്ലാത്ത തൊഴിലാളികളെ സ്ഥാപനത്തില്‍ ജോലിക്ക് നിര്‍ത്തിയാല്‍ സ്‌പോണ്‌സര്‍മാര്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കും.

രണ്ടായിരം ദിനാര്‍ പിഴയോ അല്ലെങ്കില്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയോ ആണ് ഈ നിയമ ലംഘനത്തിന് ശിക്ഷയായി ലഭിക്കുക. ഒന്നിലധികം തൊഴിലാളികള്‍ ഉണ്ടെങ്കില്‍ പതിനായിരം ദിനാര്‍ വരെ പിഴ ചുമത്താന്‍ തൊഴില്‍ വകുപ്പിന് അധികാരമുണ്ടായിരിക്കും.

തൊഴില്‍ നിയമങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് നിരവധിയായ പരിപാടികളാണ് രാജ്യത്ത് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നതെന്നും അതോറിറ്റി അറിയിച്ചു. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ സ്വദേശി വിദേശി എന്ന പരിഗണയില്ലാതെ ഏവര്‍ക്കും ബാധ്യതയുണ്ടെന്നും മാന്‍ പവര്‍ അതോറിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top