ഫ്‌ലിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് വാങ്ങിയേക്കും; അണിയറയിലൊരുങ്ങുന്നത് വമ്പന്‍ ഇടപാട്

പ്രതീകാത്മക ചിത്രം

ഇന്ത്യയുടെ സ്വന്തം ഓണ്‍ലൈന്‍ വാണിജ്യ സൈറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഫ്‌ലിപ്കാര്‍ട്ടിനെ അമേരിക്കന്‍ വിപണന ശൃംഖലയായ വാള്‍മാര്‍ട്ട് ഏറ്റെടുക്കാനൊരുങ്ങുന്നു. ഫ്‌ലിപ്കാര്ട്ടിന്റെ 75 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് വാങ്ങുക.

ഗൂഗിളിന്റെ ഉടമസ്ഥ കമ്പനിയായ ആല്‍ഫബെറ്റും വാള്‍മാര്‍ട്ടിനെ ഈ ഇടപാടിനായി പിന്തുണയ്ക്കുന്നുണ്ട്. വരും ദിവസങ്ങളിലേ ഇടപാടിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. ഒരു ഇന്ത്യന്‍ കമ്പനിക്കായി ഒരു അമേരിക്കന്‍ കമ്പനി നടത്തുന്ന ഏറ്റവും വലിയ ഡീലുകളില്‍ ഒന്നാകും ഇത് എന്നുറപ്പ്.

ഫ്‌ലിപ്കാര്‍ട്ടില്‍ 23.6 ശതമാനം ഓഹരിയുള്ള സോഫ്റ്റ്ബാങ്കും തങ്ങളുടെ കൈവശമുള്ള ഓഹരി വില്‍ക്കാന്‍ സന്നദ്ധരായിരുന്നു. 1500 കോടി രൂപയ്ക്കാണ് 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് സ്വന്തമാക്കുന്നതെന്നാണ് പ്രാഥമിക വിവരം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top