എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ട്രൈബ്യൂണൽ സ്ഥാപികേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

കാസര്‍ഗോഡ്:  എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ട്രൈബ്യൂണൽ സ്ഥാപികേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കാസര്‍കോട് ചേര്‍ന്ന സെല്‍ യോഗത്തില്‍ പ്രതിഷേധംട്രൈബ്യൂണൽ വേണ്ടെന്ന നിലപാട് ദുരിതബാധിതരുടെ ആനുകൂല്യങ്ങളെ ഇല്ലാതാക്കുമെന്നായിരുന്നു ഭൂരിഭാഗം അംഗങ്ങളുടെയും ആരോപണം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ട്രൈബ്യൂണൽ സ്ഥാപിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്.കലക്ട്രേറ്റില്‍ നടന്ന എന്റോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ മന്ത്രി ഇ.ചന്ദ്രശോഖരന്‍ നിലപാട് ആവര്‍ത്തിച്ചപ്പോള്‍ തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നു.ട്രൈബ്യൂണൽ വേണ്ടെന്ന തീരുമാനം ദുരിതബാധിതരുടെ അവകാശങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് സെല്‍ യോഗത്തില്‍ സംബന്ധിച്ച അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.പുനരാലോചന നടത്തണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ അത് സാധ്യമല്ലെന്നായിരുന്നു മന്ത്രി ഇ.ചന്ദ്രശേഖരന്റെ മറുപടി.

ദുരിത ബാധിത പഞ്ചായത്തുകളില്‍ നടത്തുന്ന പല പദ്ധതി പ്രവര്‍ത്തനങ്ങളിലും വര്‍ഷങ്ങളുടെ കാലവിളംബം നേരിടുന്നതായി പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചൂണ്ടിക്കാട്ടി.കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ ബഡ്‌സ് സ്‌ക്കൂളുകളുടെയും അങ്കണ്‍വാടികളുടെയും വൈദ്യുതീകരണം തുടങ്ങിയവ എങ്ങുമെത്താത്ത അവസ്ഥയിലാണെന്നും സെല്‍ യോഗത്തില്‍ പരാതി ഉയര്‍ന്നു. എന്‍ഡോസള്‍ഫാന്‍ മേഖലകളിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ ഉന്നത സമിതി രൂപീകരിക്കുമെന്ന്
മന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കി

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top