മോഹന്‍ലാല്‍ ‘രജനി സെല്‍വി’യായി തമിഴിലേക്ക്, മഞ്ജു വാര്യരായി എത്തുക ഈ സൂപ്പര്‍ നായിക

മോഹന്‍ലാല്‍ ആരാധികയായി മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ തിളങ്ങിയ ‘മോഹന്‍ലാല്‍’ ചിത്രം തമിഴിലേയ്ക്കും. രജനികാന്തിന്റെ ആരാധികയുടെ കഥ പറയുന്ന ചിത്രമായാണ് ഇത് തമിഴിലെത്തുക.

മലയാളത്തില്‍ തിളങ്ങിയ മഞ്ജു വാര്യരുടെ വേഷം തമിഴില്‍ ചെയ്യുന്നത് ജ്യോതികയായിരിക്കും.  രജനി സെല്‍വി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ രചയിതാവ് സുനീഷ് വരനാട് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇതിന് മുന്‍പ് മഞ്ജുവാര്യര്‍ നായികയായെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ തമിഴില്‍ റീമേക്ക് ചെയ്തപ്പോഴും ജ്യോതികയായിരുന്നു പ്രധാനവേഷത്തിലെത്തിയത്.ചിത്രം തമിഴില്‍  വലിയ വിജയം നേടിയിരുന്നു

മലയാളത്തില്‍ മഞ്ജു വാര്യരും ഇന്ദ്രജിത്തും പ്രധാനവേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് സാജിദ് യാഹിയയാണ്. സലിം കുമാര്‍, അജു വര്‍ഗീസ്, സൗബിന്‍ ഷാഹിര്‍, എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം, 

‘മോഹൻലാൽ’തമിഴിലേയ്ക്ക്

കേരളത്തിലും വിദേശത്തും വൻവിജയം നേടി മുന്നേറുന്ന സാജിത് യഹിയയുടെ സംവിധാനത്തിൽ ഒരുങ്ങിയ മഞ്ജു വാരിയർ ഇന്ദ്രജിത് ചിത്രം ‘മോഹൻലാൽ’ തമിഴ് ചിത്രീകരണത്തിനൊരുങ്ങുന്നു.

‘രജനി സെൽവി’എന്ന് പേരിട്ട ചിത്രത്തിൽ സൂപ്പർ താരം രജനികാന്തിന്റെ കടുത്ത ആരാധികയുടെ കഥയായിരിക്കും പറയുക,കട്ട രജനികാന്ത് ആരാധികയായി ജ്യോതികയാണ് എത്തുന്നത്.
ഇതിനുമുന്നെ മഞ്ജുവാരിയർ നായികയായെത്തിയ ‘ഹൗ ഓൾഡ് ആർ യൂ’ തമിഴിൽ റീമേക്ക് ചെയ്തപ്പോളും ജ്യോതികയായിരുന്നു നായിക ചിത്രം തമിഴിൽ വൻവിജയം കൈവരിയ്ക്കുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top