ബംഗാളില്‍ ഗര്‍ഭിണിയെ കൂട്ടബലാത്സംഗം ചെയ്തു; ആക്രമണത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് വീട്ടുകാര്‍

പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആറ്മാസം ഗര്‍ഭിണിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. അതിക്രമിച്ച് 30തോളം ആളുകള്‍ വീട്ടില്‍ എത്തുകയും ഇതില്‍ ആറോളം പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ യുവതിയും മൂന്ന് വയസുകാരനായ മകനും ഭര്‍തൃ മാതാവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

പീഡനത്തിനിരയായ യുവതിയുടെ ഭര്‍തൃ സഹോദരി തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് എതിരെ ബിജെപി സ്ഥാനാര്‍ത്ഥിയിയായി മത്സരിക്കുന്നുണ്ട്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാത്തതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് വീട് അക്രമിച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.

പീഡനത്തിനിരയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയും സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് യാതൊരു ബന്ധവും ഇല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രദേശിക നേതാവ് പറഞ്ഞു. പീഡനത്തിന് രാഷ്ട്രീയ പരമായി യാതൊരു ബന്ധവും ഇല്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top