129 രൂപയ്ക്ക് പരിധിയില്ലാത്ത വിളികളും ദിവസേന 1 ജിബി ഡേറ്റയുമായി എയര്‍ടെല്‍

ജിയോയുമായുള്ള താരിഫ് യുദ്ധം കൊടുമ്പിരികൊണ്ട സാഹചര്യത്തില്‍ പുതിയ മികച്ച ഓഫറുമായി എയര്‍ടെല്‍ രംഗത്ത്. 129 രൂപയ്ക്കാണ് ഫ്രീ കോളുകളും ഡേറ്റയും കമ്പനി നല്‍കുന്നത്. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ എന്ന് കമ്പനി പറയുന്നുണ്ടെങ്കിലും കൂടുതല്‍ ഡേറ്റ ഉപയോഗിക്കുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കുന്നുണ്ട്.
മൈ എയര്‍ടെല്‍ ആപ്പ് വഴി ഈ ഓഫര്‍ ഓരോരുത്തര്‍ക്കും ലഭ്യമാണോ എന്ന് പരിശോധിക്കാനാകും. ദിവസേന പരിധിയില്ലാത്ത വിളികളാണ് ഇതോടെ ലഭ്യമാവുക. ഒരു ജിബി 4ജി ഡേറ്റയും ഈ ഓഫറില്‍ ലഭിക്കും. 129 രൂപയ്ക്ക് നിലവിലെ സാഹചര്യത്തില്‍ ഇതൊരുമികച്ച ഓഫറാണ്.

എന്നാല്‍ ഐപിഎല്ലിനോടനുബന്ധിച്ച് ജിയോ നല്കുന്ന ഓഫറും മികച്ചതാണ്. ലാഭക്കണക്കുകളില്‍ ജിയോ ലാഭത്തില്‍നിന്ന് ലാഭത്തിലേക്ക് കുതിക്കുമ്പോള്‍ എയര്‍ടെല്‍ 15 വര്‍ഷത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലാണ്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക