‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’; സംവിധാനം പ്രിയദര്ശന്

മലയാളത്തില്‍ ഇന്നോളമുണ്ടായതില്‍വച്ച് ഏറ്റവും വലിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടു. ‘മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്. നിര്‍മിക്കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സിജെ റോയിയും ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ്. പ്രതീക്ഷിച്ചതുപോലെതന്നെ മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാറായി വെള്ളിത്തിരയിലെത്തും.
ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. പ്രിയദര്ശന് ചിത്രത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി. ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ചിത്രം പുറത്തിറങ്ങും. ബ്രിട്ടീഷ് പോര്‍ച്ചുഗീസ് ചൈനീസ് നടന്മാരും ചിത്രത്തില്‍ സഹകരിക്കും. മലയാളത്തില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ ചിത്രമായിരിക്കും ഇത്.

ഏവരും ഊഹിച്ച പ്രൊജക്ട് തന്നെയാണ് ഇതോടെ സംഭവിക്കുന്നത്. ഏത് തരത്തിലുള്ള ചിത്രമായാലും പ്രിയദര്ശന് ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുമെന്നിരിക്കെ ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള എണ്ണംപറഞ്ഞ ചിത്രങ്ങളിലൊന്നായിരിക്കും ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കപ്പലും കടലും ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ എടുത്തുകാണിച്ചിരിക്കുന്നു. കാലാപ്പാനിയിലെ കപ്പല്‍ രംഗങ്ങള്‍ പ്രിയര്‍ശന്‍ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് ഓര്‍മിപ്പിക്കും ഈ പോസ്റ്റര്‍.
ബജറ്റിനെക്കുറിച്ചും പ്രിയദര്ശന് സംസാരിച്ചു. 100 കോടിയില്‍ താഴെ നില്ക്കുന്ന രീതിയിലാകും ചിത്രം നിര്‍മിക്കുക. പ്രിയദര്‍ശനുശേഷം മോഹന്‍ലാലും സിജെ റോയിയും ചടങ്ങില്‍ സംസാരിച്ചു. പ്രിയന്-ലാല്‍ ടീമിനൊപ്പം ചേരുക അഭിമാനമാണെന്ന് സിജെ റോയ് പറഞ്ഞു. ഇത് വലിയ അഭിമാനത്തിന്റെ നിമിഷമാണെന്ന് ആന്റണി പെരുമ്പാവൂരും പറഞ്ഞു. ആശിര്‍വാദിന്റെ 25-ാം ചിത്രമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക