സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്: കേന്ദ്ര നേതൃത്വത്തിനെതിരെ ഇന്നും രൂക്ഷ വിമര്‍ശനം ഉയരും

കൊല്ലം: സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഇന്നും ഉയരും. ഗ്രൂപ്പ് ചര്‍ച്ചയില്‍ കേരളം ഉന്നയിച്ച തലമുറ മാറ്റം എന്ന ആവശ്യം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഏറ്റെടുക്കുന്നതൊടെ റിപ്പോര്‍ട്ടുകളിന്‍ മേലുള്ള ചര്‍ച്ച ചൂട് പിടിക്കും. കോണ്‍ഗ്രസുമായി സംഖ്യമാണോ ധാരണയാണോ എന്ന കാര്യത്തിലും സിപിഐ ഇന്ന് തീരുമാനമെടുക്കും.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ മൂന്നാം ദിനം നേതൃത്വത്തെ സംബന്ധിച്ച് നിര്‍ണായകമാകും. കരട് റിപ്പോര്‍ട്ടുകളില്‍ മേലുള്ള ചര്‍ച്ച ഇന്ന് അവസാനിക്കും. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സംഖ്യമാണോ ധാരണയാണോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് കേരള ഘടകം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇതേ ആവശ്യം ഉന്നയിക്കും.

രാഷ്ട്രിയ പ്രമേയത്തില്‍ ഭേദഗതിയായി ഇത് കൂടി ഉള്‍പ്പെടുത്താനാണ് സാധ്യത. സംഘടന നേതൃത്വത്തിലെ അഴിച്ച് പണി ഇന്നും ചര്‍ച്ചയാകും. പ്രായാധിക്യത്തില്‍ വലയുന്ന സംഘമാണ് സെക്രട്ടറിയേറ്റെന്ന ആക്ഷേപം പ്രതിനിധികള്‍ ഉന്നയിക്കുന്നുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സുധാകര്‍ റെഡ്ഡിയെ നിലനിര്‍ത്തി കൊണ്ട് ദേശീയ സെക്രട്ടറിയേറ്റ് മാറ്റി പ്രതിഷ്ഠിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായേക്കും. കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള യുവ നേതൃത്വത്തെ ഈ സ്ഥാനങ്ങളില്‍ എത്തിക്കാനാണ് ശ്രമം.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക