തലൈവയ്ക്ക് രണ്ടാം ഭാഗം വരുമോ? ആരാധകരെ ആഹ്ലാദത്തിലാഴ്ത്തി എഎല്‍ വിജയ്

തമിഴകത്തിന്റെ ഇളയദളപതിയുടെ മികച്ച ചിത്രങ്ങളിലൊന്നായ തലൈവയ്ക്ക് രണ്ടാം ഭാഗം വരുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി സംവിധായകന്‍ എഎല്‍ വിജയ്. നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം മനസുതുറന്നത്.

“ഞാന്‍ എവിടെപ്പോയാലും ആളുകള്‍ ചോദിക്കുന്നത് തലൈവ രണ്ടാം ഭാഗം വരുമോ എന്നത്. ഞാന്‍ വിജയ്‌യുമായി ഇക്കാര്യം സംസാരിച്ചിരുന്നു. എന്റയടുത്ത് രണ്ടാം ഭാഗത്തിനായി കഥയുണ്ട്. ഈ ചിത്രം എപ്പോള്‍ ചെയ്യണം എന്നത് സംബന്ധിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്”, എഎല്‍ വിജയ് പറഞ്ഞു.

എന്നാല്‍ ചിത്രം സംഭവിക്കുമോ എന്നുചോദിച്ചതിന് കൃത്യമായി അദ്ദേഹം നല്‍കി. “സംഭവിക്കും. തീര്‍ച്ചയായും തലൈവയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകും അധികം വൈകാതെതന്നെ”, വിജയ് പറഞ്ഞു. രണ്ട് വിജയ്മാരുടേയും ആരാധകര്‍ക്ക് സന്തോഷം പകരുന്നകാര്യമാണ് ഇതോടെ വ്യക്തമായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top