‘നൂറ്റൊന്നിൻ നിറവിൽ’; ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്ക് ഐറീഷ് മലയാളികളുടെ ഗാനോപഹാരം

ഫീലിപ്പോസ് മാർ ക്രിസോസ്റ്റം

ഡബ്ലിൻ: നൂറ്റൊന്നാം പിറന്നാൾ ആഘോഷിയ്ക്കുന്ന മലങ്കര മാർത്തോമാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത പത്മഭൂഷൺ ഫീലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്ക് ഐറീഷ് മലയാളികളുടെ സ്നേഹത്തിൽ കുതിർന്ന ഗാനോപഹാരം.
കഴിഞ്ഞ വർഷം തിരുമേനിയുടെ നൂറാം പിറന്നാൾ ദിനത്തിൽ ഐറീഷ് മലയാളിയും പത്രപ്രവർത്തകനുമായ കെആർഅനിൽകുമാർ തന്റെ  ഫേസ് ബുക്ക് പേജിൽ കുറിച്ച ഏതാനും വരികൾക്ക് ശ്യാം ഈസാദ് ഈണം നൽകി ആലപിച്ച ‘നൂറ്റൊന്നിൻ നിറവിൽ’ എന്ന  ഗാനാവിഷ്കാരം ആണ്ഏപ്രില്‍ 27 ന് നൂറ്റൊന്നാം പിറന്നാള്‍ ആഘോഷിയ്ക്കുന്ന മെത്രാപ്പോലീത്തയ്ക്ക് ആശംസകളായി അർപ്പിയ്ക്കുന്നത്.
ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്രീയ  വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിയ്ക്കുകയും തന്റെ നർമ്മങ്ങളാൽ മറ്റുള്ളവരെ ആനന്ദിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്യുന്ന അദ്ദേഹത്തിന് രാജ്യം പരമോന്നത ബഹുമതിയായപത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. പത്മഭൂഷൺ സ്വീകരണവും, പ്രമുഖരായ വ്യക്തിത്വങ്ങളുമായി നർമ്മങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോകളും ,ഫോട്ടോയും ഉൾപ്പെടുത്തിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ നിർമ്മാണം നിർവ്വഹിച്ചിരിയ്ക്കുന്നത് ജോജി എബ്രഹാം ആണ്.

"നൂറ്റൊന്നിൻ നിറവിൽ" …..

"നൂറ്റൊന്നിൻ നിറവിൽ" …..പത്മഭൂഷൺ ഡോ: ഫീലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ നൂറാം പിറന്നാൾ ദിനത്തിൽ ഞാൻ ഫേസ് ബുക്ക് പേജിൽ കുറിച്ച ഏതാനും വരികൾക്ക് ശ്യാം ഈസാദ് ഈണം നൽകി ആലപിച്ച "നൂറ്റൊന്നിൻ നിറവിൽ" എന്ന എളിയ ഗാനാവിഷ്കാരം, April 27 ന് നൂറ്റൊന്നാം [101 ] പിറന്നാൾ ആഘോഷിയ്ക്കുന്ന അദ്ദേഹത്തിനായി സ്നേഹപുരസ്സരം സമർപ്പിയ്ക്കുന്നു. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പത്മഭൂഷൺ സ്വീകരണവും, പ്രമുഖരായ വ്യക്തിത്വങ്ങളുമായി നർമ്മങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോകളും ,ഫോട്ടോയും ഉൾപ്പെടുത്തിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്Lyrics & Concept : K R AnilkumarMusic,Editing & Singer : Shyam Ezad Producer : Joji Abraham

Posted by Anilphotos on 24 अप्रैल 2018

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top