നാല് ദിവസം കൊണ്ട് എട്ട് ലക്ഷം വ്യൂസ്, ട്രെന്‍ഡിംഗില്‍ ഒന്നാമത്; തീവണ്ടിയിലെ ഗാനം കുതിക്കുന്നു

‘തീവണ്ടി’ റിലീസാകും മുമ്പേ കുതിക്കുന്നു. ‘ജീവാംശമായി’ എന്ന ഗാനം എല്ലാ കണക്കുകളും ഭേദിച്ച് കുതിക്കുകയാണ്. നാല് ദിവസം കൊണ്ട് ഗാനത്തിന് എട്ട് ലക്ഷം വ്യൂസ് ആയിക്കഴിഞ്ഞു. ഇപ്പോഴും ട്രെന്‍ഡിംഗില്‍ ഒന്നാമതാണ് ഗാനം.

അതിമനോഹരം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് ഗാനത്തിന്റെ ചിത്രീകരണവും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ടോവിനോ-സംയുക്താ മേനോന്‍ കൂട്ടുകെട്ടിനെ എല്ലാവിധ സൗന്ദ്യത്തോടെയും സംവിധായകന്‍ പകര്‍ത്തിയിരിക്കുന്നു. പുകവലി ഒരു വിഷയമായി കടന്നുവരുന്ന ഗാനരംഗം നായികാ നായകന്‍മാരുടെ പ്രണയമാണ് പറഞ്ഞുവയ്ക്കുന്നത്.

കൈലാസ് മേനോനാണ് ഗാനം സംഗീതം ചെയ്തിരിക്കുന്നത്. ഗാനം ആലപിച്ചതിനുശേഷം ശ്രേയാ ഘോഷാല്‍ പുതുമുഖ സംഗീത സംവിധായകനെ പുകഴ്ത്തിയിരുന്നു. ഹരിനാരായണന്‍ രചിച്ച ഗാനം ഹരിശങ്കറും ശ്രേയയും ചേര്‍ന്ന് പാടിയിരിക്കുന്നു. ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍തന്നെ തിയേറ്ററുകളിലെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top