സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് സുപ്രിംകോടതി

സുപ്രിംകോടതി

ദില്ലി: സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷക്കായി ഏര്‍പെടുത്തേണ്ട ക്രമീകരണങ്ങള്‍ക്ക് ആറ് മാസത്തിനകം രൂപം നല്‍കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലത്തിന് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി.

ഗുരുഗ്രാമിലെ റയാന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപെട്ട സാഹചര്യത്തിലാണ് കോടതി നടപടി. എന്നാല്‍ സുരക്ഷക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കണം എന്നാവശ്യപെട്ട് നല്‍കിയ പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രധ്യുമന്‍ താക്കൂറിനെ കഴിഞ്ഞ സെപ്തംബര്‍ എട്ടിനാണ് ഗുരുഗ്രാമിലെ റയാന്‍ സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് ആരോപിച്ച് സ്‌കൂളിലെ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ അന്വേഷണമാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. സിബിഐ നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top