ലോക്പാല്‍ നിയമനം വേഗത്തില്‍ പൂര്‍ത്തിയാക്കണം; കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം

സുപ്രിംകോടതി

ദില്ലി: ലോക്പാല്‍ നിയമനം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാറിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ലോക്പാല്‍ തെരഞ്ഞെടുപ്പ് സമിതിയിലേക്കുള്ള നിയമ വിദഗ്ദനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇത് പൂര്‍ത്തിയായാല്‍ ഉടന്‍ സമിതി യോഗം ചേര്‍ന്ന് ലോക്പാലിനെ നിയമിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം നടപടികള്‍ സര്‍ക്കാര്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ലോക്പാല്‍ നിയമനത്തിനായി കേന്ദ്രസര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപെട്ട് കോമണ്‍കോസ് എന്ന സന്നദ്ധ സംഘടനയാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് കോടതി അടുത്തമാസം 15 ന് വീണ്ടും പരിഗണിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top