ഉത്തര്‍പ്രദേശില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 18 കാരന്‍ അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. ഒരു വിവാഹത്തിന് പങ്കെടുക്കാനായി മാതാപിതാക്കളുടെ കൂടെ പോയ പെണ്‍കുട്ടിയെയാണ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പതിനെട്ടു വയസുള്ള യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോനു എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി 1.30 തോടെയാണ് സംഭവം നടന്നത്. വിവാഹ ചടങ്ങുകള്‍ക്കിടയില്‍ പാട്ടും നൃത്തവുമായി എല്ലാവരും തിരക്കിലായിരുന്നു. നല്ല ഉച്ചത്തിലാണ് പാട്ട്‌വച്ചിരുന്നത്. ഈ സമയത്താണ് കുട്ടിയുമായി സോനു കുറച്ചകലെയുള്ള ഒരു വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ കൊല്ലപ്പെടുത്തുകയും ചെയ്തു. മദ്യപിച്ചിരുന്ന സോനു മൃതദേഹത്തിനു സമീപം ലക്കുകെട്ടു കിടന്ന അവസ്ഥയിലായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹവും അതോടൊപ്പം ലക്കുകെട്ടു കിടക്കുന്ന സോനുവിനെയും കണ്ടെത്തിയത്. പോസ്‌കോ നിമയമപ്രകാരമാണ് സോനുവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top