നേപ്പാളിലെ ഇന്ത്യന്‍ എംബസിക്ക് സമീപം സ്ഫോടനം

നേപ്പാള്‍ പൊലീസ്
കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്കു സമീപം സ്ഫോടനമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് ആദ്യവിവരം. എംബസി സ്ഥിതി ചെയ്യുന്ന ബിരാത്നഗറിലെ കോമ്പൗണ്ടിന് സമീപമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ എംബസി ഓഫീസിന്റെ മതിലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു.
2015ലെ വെള്ളപ്പൊക്ക സമയത്താണ് ഇവിടെ താത്കാലിക എംബസി ഓഫീസ് സ്ഥാപിച്ചത്. സംഭവസമയത്ത് എംബസി ഓഫീസില്‍ ആരുമുണ്ടായിരുന്നില്ല. സ്ഫോടനത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക