കസ്റ്റഡി മരണം: എസ്പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
ആലുവ: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന്റെ
ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ആലുവ റൂറല്‍ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
ബാരിക്കേഡ് തകർത്തു പൊലീസ് ആസ്ഥാനത്തേയ്ക്കു അതിക്രമിച്ചുകയറാൻ ശ്രമിച്ച പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പൊലീസിന് നേര്‍ക്ക് കല്ലും കുപ്പിച്ചില്ലുകളും വലിച്ചെറിഞ്ഞു.
സംഘർഷത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ഉൾപ്പടെയുള്ളവർക്ക് പരുക്കേറ്റു.
റൂറൽ എസ്പി എവി ജോർജ് നിയോഗിച്ച റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) ഉദ്യോഗസ്ഥരാണ് മരിച്ച ശ്രീജിത്തിനെ ആദ്യം മർദിച്ചതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ എസ്പിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. അതേസമയം, മാർച്ചിനു നേരെ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ആലുവ ടൗണിൽ ഉപരോധ സമരം നടത്തി.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക