ശുഹൈബ് വധം: സിബിഐ അന്വേഷണം സ്‌റ്റേ ചെയ്ത സംഭവത്തില്‍ പിതാവ് സുപ്രിംകോടതിയില്‍

കൊല്ലപ്പെട്ട ശുഹൈബ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ വധത്തില്‍ സിബിഐ അന്വേഷണം സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ പിതാവ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിയായ കേസില്‍ സ്വതന്ത്രമായ അന്വേഷണം നടക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സി വേണമെന്നാവശ്യപെട്ടാണ് ഹര്‍ജി.

സിബിഐ അന്വേഷണം ഉത്തരവിട്ട സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ നല്‍കിയ അപ്പീല്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top