മക്ക മസ്ജിദ് സ്‌ഫോടനക്കേസ് വിധിപറഞ്ഞ ജഡ്ജി രാജിവച്ചു

2007 ലെ മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ മുഴവന്‍ പ്രതികളെയും വെറുതെ വിട്ട ഹൈദരാബാദ് എന്‍ഐഎ കോടതി ജഡ്ജി രവീന്ദര്‍ റെഡ്ഡി രാജിവച്ചു. നേരത്തെ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉള്‍പ്പടെ അഞ്ച് പ്രതികളെ ഇദ്ദേഹം കുറ്റവിമുക്തരാക്കിയിരുന്നു. തെളിവില്ലെന്നും പ്രതികള്‍ക്കെതിരേ എന്‍ഐഎ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും നിരീക്ഷിച്ചുകൊണ്ടാണ് മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്.

11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൈദരാബാദിലെ ചാര്‍മിനാറിനടുത്ത് മക്ക മസ്ജിദില്‍ വെള്ളിയാഴ്ച നമസ്‌ക്കാരത്തിനിടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒന്‍പത് പേര്‍ മരിക്കുകയും 58 പേര്‍ക്ക് പരു
ക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസ് ലോക്കല്‍ പൊലീസാണ് ആദ്യം അന്വേഷിച്ചത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. ലഷ്‌കര്‍ ഇ തോയ്ബ പോലുള്ള ഭീകര സംഘടനകളുടെ പങ്ക് ആദ്യം സംശയിച്ച സിബിഐ പിന്നീട് സ്വാമി അസീമാനന്ദയുടെ നേതൃത്വത്തിലുള്ള അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദ സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.

സ്വാമി അസീമാനന്ദ ഉള്‍പ്പടെ പത്ത് പ്രതികളെ ഉള്‍പ്പെടുത്തി പിന്നീട് എന്‍ഐഎയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ പതിനൊന്ന് വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷം കേസിലെ പ്രതികളെ എല്ലാം കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. ഇപ്പോള്‍ വിധിപറഞ്ഞ ജഡ്ജി രവീന്ദര്‍ റെഡ്ഡിയുടെ രാജി വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top