“പരാജയ ചിത്രങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ്”, പ്രേക്ഷകര്‍ക്ക് നന്ദിപറഞ്ഞ് ജയറാം (വീഡിയോ)

പഞ്ചവര്‍ണതത്തയുടെ വിജയത്തിന് പ്രേക്ഷകര്‍ക്ക് നന്ദിപറഞ്ഞ് നടന്‍ ജയറാം. പരാജയ ചിത്രങ്ങള്‍ ഇടയ്ക്കുണ്ടായി എന്നും അദ്ദേഹം ഓര്‍മിച്ചു. ചിത്രം കൃത്യമായി പൂര്‍ത്തിയാക്കിയ സംവിധായകനും നിര്‍മാതാവിനും ജയറാം നന്ദി പറഞ്ഞു.
പ്രേക്ഷകരോട് നന്ദി പറയുന്നതിനോടൊപ്പം കൂടെ അഭിനയിച്ച താരങ്ങളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഒന്നിച്ച് അഭിനയിച്ച് തകര്‍ത്ത പഞ്ചവര്‍ണതത്തയേക്കുറിച്ചും മറ്റ് മൃഗങ്ങളേക്കുറിച്ചും ജയറാം സംസാരിച്ചു.
രമേശ് പിഷാരടി സംവിധാനം ചെയ്ത് മണിയന്‍പിള്ള രാജു നിര്‍മിച്ച പഞ്ചവര്‍ണതത്ത മികടച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍നിന്ന് നേടിയെടുക്കുന്നത്. ജയറാം വളരെ വ്യത്യസ്തമായ രൂപഭാവത്തിലാണ് ചിത്രത്തിലെത്തുന്നത്. പെറ്റ് ഷോപ്പ് നടത്തുന്നയാളുടെ വേഷമാണ് അദ്ദേഹത്തിന്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top