സീറ്റ് ലഭിക്കാത്തതില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ ഓഫീസ് തകര്‍ത്തു

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ട പട്ടിക പുറത്തുവന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള പ്രതിഷേധം രേഖപ്പെടുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചു. സിദ്ധരാമയ്യക്കെതിരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത്.

അക്രമാസക്തരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാണ്ഡ്യയിലെ ജില്ലാ ഓഫീസ് തകര്‍ത്തു. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും കെട്ടിടത്തിനുള്ളില്‍ വച്ച് മുദ്രാവാക്യം വിളിച്ചതായുമാണ് റിപ്പോര്‍ട്ട്. ചിക്കമംഗളുരിലും സമാനമായ സംഭവം നടന്നു. പാര്‍ട്ടി ഓഫീസ് അക്രമിക്കുകയും കസേരകള്‍ തകര്‍ക്കുകയും ചെയ്തു.

സിറ്റിംഗ് എംഎല്‍എയായ അംബരീഷിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതാണ് മാണ്ഡ്യയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പ്രതിഷേധത്തിനിടയാക്കിയത്. നെല്‍മംഗള ജില്ലയില്‍ അഞ്ജന മൂര്‍ത്തിക്ക് സീറ്റ് നല്‍കാത്തതിനാലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ നെല്‍മംഗളയില്‍ ടയര്‍ കത്തിക്കുകയും നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മംഗളുരുവിലും പ്രവര്‍ത്തകര്‍ മാര്‍ച്ചുമായി കോണ്‍ഗ്രസ് ഓഫീസീല്‍ എത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top