ഹര്‍ത്താലിനെ തുടര്‍ന്ന് സംഘര്‍ഷം: താനൂരില്‍ നിരോധനാജ്ഞ

പ്രതീകാത്മക ചിത്രം

മലപ്പുറം: താനൂരിൽ ഒരാഴ്ചത്തേക്ക് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഹർത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെ തുടർന്നാണ് നിരോധനാജ്ഞ.

കത്വയില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി വേണമെന്ന വ്യാജേന എസ്ഡിപിഐയുടെ നേതൃത്വത്തിൽ രാവിലെ നടന്ന ഹർത്താലിൽ വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ പ്രദേശങ്ങൾ വാഹനങ്ങൾ തടയുകയും ബലമായി കടകൾ അടപ്പിക്കുകയും ചെയ്തു. പൊലീസും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷവുമുണ്ടായി. ഇതിനു പിന്നാലെയാണ് നിരോധനാജ്ഞ.

മലപ്പുറം,  കോഴിക്കോട്, കണ്ണൂർ ജില്ലകളെയാണ് ഹർത്താൽ വലിയ തോതിൽ ബാധിച്ചത്. ആരുടെയും പേര് വയ്ക്കാതെ പ്രചരിച്ച ഹർത്താൽ സന്ദേശമായിരുന്നതിനാൽ രാവിലെ മുതൽ തന്നെ വാഹനങ്ങൾ നിരത്തിലിറങ്ങുകയും പതിവ് പോലെ കടകൾ തുറക്കുകയും ചെയ്തു. എന്നാൽ ഒൻപതോടെ എസ്ഡിപിഐ പ്രവർത്തകർ തെരുവിലിറങ്ങി. കത്വയില്‍  എട്ടുവയസുകാരിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രഖ്യാപിച്ച ജനകീയ ഹർത്താലാണെന്ന് പ്രഖ്യാപനത്തോടെയാണ് എസ്ഡിപിഐക്കാർ തെരുവുകൾ കീഴടക്കിയത്.

മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വാഹനങ്ങൾ തടഞ്ഞതോടെ ആളുകൾ പെരുവഴിയിലായി. പലയിടത്തും ഹര്‍ത്താലുകാര്‍ ർ ബലമായി കടകളടപ്പിക്കുകയും ചെയ്തു. അപ്രഖ്യാപിത ഹർത്താലായതിനാൽ പൊലീസിനോ ഇന്‍റലിജൻസിനോ എസ്ഡിപിഐയുടെ ഒരു നീക്കവും മനസിലായിരുന്നില്ല.  തെരുവുകളിൽ  പൊലീസ് ഇല്ലാതിരുന്നതിനാൽ സമരക്കാർ അക്ഷരാർഥത്തിൽ ജനജീവിതം സ്തംഭിപ്പിച്ച അവസ്ഥയായിരുന്നു വടക്കന്‍ ജില്ലകളില്‍.

എന്നാൽ വ്യാപകമായി വാഹനങ്ങൾ തടഞ്ഞതോടെ പൊലീസ് നിരത്തിലിറങ്ങി. കോഴിക്കോട്ട് വാഹനങ്ങൾ തടയാൻ ശ്രമിക്കുകയും കടകൾ ബലമായി അടപ്പിക്കുകയും ചെയ്ത എട്ട് പേരെ കസ്റ്റഡിയിലെടുത്തു. താമരശേരി, മുക്കം, കൊയിലാണ്ടി എന്നിവടങ്ങളിലാണ് എസ്ഡിപിഐക്കാർ തെരുവ് കീഴടക്കിയത്. താമരശേരി അടിവാരത്ത് വാഹനങ്ങൾ തടഞ്ഞിട്ടതോടെ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടന്ന ദീർഘദൂര ബസുകൾ ഉൾപ്പടെ റോഡിൽ കുടുങ്ങി. ചിലയിടത്ത് വാഹനങ്ങൾ തടഞ്ഞതിന് പുറമേ ടയറുകൾ റോഡിലിട്ട് കത്തിച്ചും തടസങ്ങൾ ഉണ്ടാക്കാൻ ശ്രമമുണ്ടായി.

മലപ്പുറം ജില്ലയിലാണ് ഹര്‍ത്താല്‍ ശക്തമായത്. വളാഞ്ചേരി, കുറ്റിപ്പുറം, തിരുനാവായ, തിരൂര്‍, വള്ളുവമ്ബ്രം, വെട്ടിച്ചിറ, ചങ്കുവെട്ടി, കാസര്‍കോട് ജില്ലയിലെ വിദ്യാനഗര്‍ അണങ്കൂറും കോഴിക്കോട് ജില്ലയിലെ ഫറോക്ക്, വടകര, ചാലിയം, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, വെള്ളനാട് എന്നിവിടങ്ങളിലും ബസുകള്‍ തടഞ്ഞു. വണ്ടൂര്‍-കാളികാവ് റോഡില്‍ വാണിയമ്ബലം, അഞ്ചച്ചവിടി, കറുത്തേനി എന്നിവിടങ്ങളിലും ഗതാഗതം ഭാഗികമായി സ്തംഭിച്ചു. കോഴിക്കോട്​ കൊടുവള്ളിയില്‍ ഹര്‍ത്താലനുകൂലികള്‍ പൊലീസിനു ​നേര്‍ക്ക് കല്ലെറിഞ്ഞു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ​ കണ്ണീര്‍വാതകം പ്രയോഗിച്ചു. 20 ഒാളം ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, പുതുനഗരം, പട്ടാമ്പി, വല്ലപ്പുഴ, ചെര്‍പ്പുളശേരി, ഒറ്റപ്പാലം, മുതലമട മേഖലകളിലും ഹര്‍ത്താലാണ്. റോഡ് ഉപരോധിച്ച്‌ ഏഴു പേരെ മലപ്പുറത്ത് നിന്ന് പൊലീസ് കസ്റ്റിയിലെടുത്തു.

കണ്ണൂരിൽ നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു എസ്ഡിപിഐക്കാർ പ്രവർത്തിച്ചത്. സിറ്റി സർവീസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് കണ്ണൂരിൽ ഓടിയത്. കടകന്പോളങ്ങൾ അടഞ്ഞുകിടന്നതോടെ നഗരങ്ങൾ ഹർത്താലിന് സമാനമായി. ദീർഘദൂര ബസുകൾ തടഞ്ഞതോടെ യാത്രക്കാർ തെരുവിലായി. ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ സ്വകാര്യ ബസുകൾ സർവീസ് നിർത്തുകയായിരുന്നു. കാസർഗോട്ടും എസ്ഡിപിഐക്കാർ പലയിടത്തും അപ്രഖ്യാപിത ഹർത്താലിന്‍റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top