ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങിയതിന് പിന്നിലെ ചരിത്രം

ഫയല്‍ ചിത്രം

1928-ലെ ആംസ്റ്റര്‍ഡാം ഒളിമ്പിക്‌സാണ് ലോകകപ്പ് ഫുട്‌ബോള്‍ എന്ന ആശയത്തിന് പ്രചോദനമായത്. അന്ന്, ഉറൂഗ്വേയും സ്വിറ്റ്‌സര്‍ലണ്ടും ഫൈനലില്‍ ഏറ്റുമുട്ടിയമ്പോള്‍ കാണാന്‍ എത്തിയത് അമ്പതിനായിരത്തില്‍പരം കാണികളായിരുന്നു. അതേവര്‍ഷം മേയ് 26ന് ആംസ്റ്റര്‍ഡാമില്‍ തന്നെ ചേര്‍ന്ന ഫിഫാ കോഗ്രസ് ഫുട്‌ബോളിന്റെ ജനപ്രീയതയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ആദ്യ ലോക കപ്പ് 1930ല്‍ നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

ഇറ്റലിയും ഹോളണ്ടും സ്‌പെയിനും ഉള്‍പ്പെടെ അഞ്ചു യൂറോപ്യന്‍ രാജ്യങ്ങള്‍ ആദ്യ ലോകകപ്പിന് ആഥിത്യം വഹിക്കാന്‍ മുന്നോട്ടു വന്നു. എങ്കിലും. ഫിഫ അവസരം നല്‍കിയത് ലാറ്റിനമേരിക്കന്‍ രാജ്യമായ ഉറൂഗ്വേയ്ക്കായിരുന്നു. അതിന് രണ്ടു കാരണങ്ങളും ഉണ്ടായിരുന്നു. ഒളിമ്പിക്‌സില്‍ ഫുട്‌ബോള്‍ ഉള്‍പ്പെടുത്തിയത് 1924ലാണ്. ആവര്‍ഷവും തുടന്ന് 28ലും അവര്‍ക്കായിരുന്നു. ഫുട്‌ബോളിലെ സ്വര്‍ണം. അതോടൊപ്പം 1930 ഉറൂഗ്വന്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികവുമായിരുന്നു.

പ്രഥമ ലോകകപ്പിന് യോഗ്യതാ മല്‍സരങ്ങള്‍ ഉണ്ടായിരുന്നില്ല. ഫിഫയിലെ അംഗങ്ങള്‍ക്കെല്ലാം പങ്കെടുക്കാമായിരുന്നു. യൂറോപ്പിനേയാകെ സാമ്പത്തിക മാന്ദ്യം ബാധിച്ച സമയമായിരുന്നു അത്. ഒപ്പം ഉറുഗ്വേയിലെത്താന്‍ അത്‌ലാന്റ്ക് സമുദ്രത്തിന് കുറുകേ ദുര്‍ഘടവും ചിലവേറിയതുമായ യാത്രയും വേണമായിരുന്നു. ലോകകപ്പ് തുടങ്ങുതിന് രണ്ടുമാസം മുമ്പുവരെ ഒരു യൂറോപ്യന്‍ രാജ്യവും പങ്കെടുക്കുവാനുള്ള സദ്ധത അറിയിച്ചിരുന്നില്ല. യൂറോപ്യന്‍ രാജ്യങ്ങള്‍ പങ്കെടുക്കാത്തൊരു ലോകകപ്പ് തികഞ്ഞ പരാജയമായിരിക്കുമെന്ന് മനസിലാക്കിയ ഫിഫാ പ്രസിഡന്റ് അവരുമായി നിരന്തരം ബന്ധപ്പെട്ടു.

ഒടുവില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടേയും യാത്രച്ചെലവ് വഹിക്കാമെന്ന് ഉറൂഗ്വേ സര്‍ക്കാര്‍ സമ്മതിച്ചു. അതോടെ ബല്‍ജിയം, യുഗോസ്ലാവിയ, ഫ്രാന്‍സ്, റൂമാനിയ എന്നീ രാജ്യങ്ങള്‍ പങ്കെടുക്കാമെന്നു സമ്മതിച്ചു. 1930 ജൂണ്‍ 21ന് നാല് യൂറോപ്യന്‍ രാജ്യങ്ങളുടേയും ടീമുകള്‍ ‘കൊണ്ടേ വെര്‍ദെ’എന്ന കപ്പലില്‍ ഉറൂഗ്വയിലേക്ക് യാത്രതിരിച്ചു. ജൂണ്‍ 29ന് ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ എത്തിയ കപ്പല്‍ അവിടെ നിന്ന് ബ്രസീല്‍ ടീമിനേയും കയറ്റി ജൂലൈ നാലാം തീയതി ഉറൂഗ്വേയുടെ തലസ്ഥാനമായ മോണ്ടി വീഡിയോയിലെത്തി.

തെക്കേ അമേരിക്കയില്‍ നിന്ന് ഉറൂഗ്വേ, ബ്രസീല്‍, അര്‍ജ്ജന്റീന, ചിലി, പരാഗ്വേ, ബൊളീവിയ, പെറു എന്നിവരും മധ്യ അമേരിക്കയില്‍ നിന്ന് മെക്‌സിക്കോയും പിന്നെ അമേരിക്കയും ചേര്‍ന്നപ്പോള്‍ ടീമുകളുടെ എണ്ണം പതിമ്മൂന്നായി. ഉറൂഗ്വേ ഒഴിച്ചുള്ള ടീമുകളെ സംബന്ധിച്ച് അത്യന്തം ദുരിതപൂര്‍ണമായിരുന്നു ആദ്യ ലോകകപ്പ്.

എല്ലാ ടീമുകളും ഉറൂഗ്വേയില്‍ എത്തിയ ശേഷമായിരുന്നു ടൂര്‍ണമെന്റിന്റെ ഫിക്ചര്‍ തയ്യാറാക്കിയത്. ഇന്ന് യോഗ്യതാ മല്‍സരങ്ങളിലൂടെ കടന്നുവരുന്ന 32 രാജ്യങ്ങളാണ് ഫൈനല്‍ റൗണ്ടില്‍ മല്‍സരിക്കുത്. ആദ്യലോകകപ്പില്‍ വെറും പതിമ്മൂന്നു രാജ്യങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top