സൂപ്പര്‍കപ്പിലെ കയ്യാങ്കളി; അനസിന് രണ്ട് മത്സരത്തില്‍ വിലക്കും പിഴയും

അനസ് എടത്തൊടിക

സൂപ്പര്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നടന്ന കയ്യാങ്കളിയില്‍ മലയാളിയായ അനസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജംഷഡ്പൂര്‍ എഫ്‌സിയും എഫ്‌സി ഗോവയും തമ്മിലായിരുന്നു പോരാട്ടം. ഇതിനിടെയുണ്ടായ കയ്യാങ്കളി ചെറിയ നാണക്കേടല്ല ഇരുടീമുകള്‍ക്കും വരുത്തിവച്ചത്.

എഫ്‌സി ഗോവയ്ക്ക് ഗോള്‍ നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് കയ്യാങ്കളി ഉടലെടുത്തത്. തുടന്നുണ്ടായ കൂട്ടപ്പൊരിച്ചിലില്‍ ആറ് ചുവപ്പ് കാര്‍ഡ് റഫറിക്ക് പുറത്തെടുക്കേണ്ടിവന്നു. ഈ താരങ്ങള്‍ക്കെല്ലാം ശിക്ഷ ലഭിച്ചിട്ടുണ്ട്. ജംഷഡ്പൂരിന്റെ ഗോള്‍ കീപ്പിംഗ് കോച്ചിനും ശിക്ഷ ലഭിച്ചു.

അനസ്, സുബ്രതാ പോള്‍, ബെല്‍ഫോര്‍ട്ട്, സെര്‍ജി ജസ്‌റ്റെ, ബ്രൂണോ, ബ്രന്റന്‍ ഫെര്‍ണാണ്ടസ് എന്നീ താരങ്ങള്‍ക്ക് രണ്ട് മത്സരങ്ങളില്‍നിന്ന് വിലക്ക് നല്‍കി. റെഡ് കാര്‍ഡ് ലഭിക്കുമ്പോഴുണ്ടാകുന്ന ഒരു കളിയിലെ വിലക്ക് നിലനിര്‍ത്തി ഇതിനും പുറമെയാണ് രണ്ടുകളി വിലക്കിയിരിക്കുന്നത്. അനസിനും ഗോള്‍ കീപ്പിംഗ് കോച്ച് റോബര്‍ട്ട് ആന്‍ഡ്രുവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഏഴ് ദിവസത്തിനുള്ളില്‍ അടയ്ക്കണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top