special page

അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

സന്ദീപും ഭാര്യ സൗമ്യയും മക്കളും

ലോ​സ്​ആ​​ഞ്ച​ല​സ്​: വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഇൗ​ല്‍ ന​ദി​യി​ല്‍ കാ​ണാ​താ​യ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. കാണാതായ സ​ന്ദീ​പ്​ തോ​ട്ട​പ്പി​ള്ളിയുടെ ഭാര്യ സൗ​മ്യയുടെ (38) മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

സ​ന്ദീ​പ്​ തോ​ട്ട​പ്പി​ള്ളി (42), മ​ക്ക​ളാ​യ സി​ദ്ധാ​ന്ത് (12), സാ​ച്ചി (9) എ​ന്നി​വ​രെ കണ്ടെത്താന്‍ കാ​ലി​ഫോ​ര്‍​ണി​യ അ​ധി​കൃ​ത​ര്‍ നടത്തുന്ന തിരച്ചില്‍ പുരോഗമിക്കുകയാണ്. കാ​ക്ക​നാ​ട് പ​ട​മു​ക​ള്‍ ടൗ​ണ്‍ഷി​പ്പി​ല്‍ അ​ക്ഷ​യ​വീ​ട്ടി​ല്‍ റി​ട്ട. യൂ​നി​യ​ന്‍ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സോ​മ​നാ​ഥ് പി​ള്ള​യു​ടെ​യും ര​ത്‌​ന​വ​ല്ലി​യു​ടെ​യും മ​ക​ളാ​ണ്​ സൗ​മ്യ.

കാലിഫോര്‍ണിയയില്‍ വിനോദ യാത്രയ്ക്ക് എത്തിയ നാലംഗ മലയാളി കുടുംബത്തെ ഈ മാസം അഞ്ചാം തിയതി മുതലാണ് കാണാതായത്. പോര്‍ട്ട്‌ലന്‍ഡില്‍ നിന്നും സാന്‍ഹൊസെ വഴി കാലിഫോര്‍ണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം. യാത്രയ്ക്കിടയില്‍ സാന്‍ജോസിലുള്ള സുഹൃത്തിനെ സന്ദീപ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ അവിടെ എത്തുമെന്നും രാത്രി അവിടെ തങ്ങുമെന്നുമാണ് സന്ദീപ് സുഹൃത്തിനോട് പറഞ്ഞത്. അവധിക്ക് ശേഷം തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുമെന്നതിനാല്‍ ശനിയാഴ്ച വീട്ടിലേക്ക് മടങ്ങാനായിരുന്നു കുടുംബത്തിന്റെ പദ്ധതി.

പിന്നീട് വിവരമൊന്നും ലഭിക്കാതിരുന്നിതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലെ​ഗ്ഗെ​റ്റ്​ ന​ഗ​ര​ത്തി​ന്​ വ​ട​ക്ക് ​ഡോ​റ ക്രീ​ക്കി​ല്‍​വെ​ച്ച്‌​ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഇൗ​ല്‍ ന​ദി​യി​ല്‍ സ​ന്ദീ​പും കുടുംബവും സ​ഞ്ച​രി​ച്ച വാ​ഹ​നം മു​ങ്ങി​​​പ്പോ​​യെ​ന്നാ​ണ്​ ദൃ​ക്​​സാ​ക്ഷി പൊലീസിന് വിവരം നല്‍കിയതായി അറിയുകയായിരുന്നു. തുടര്‍ന്ന് നദിയില്‍ നടത്തിയ തെരച്ചിലിലാണ് ഒരാഴ്ചക്ക് ശേഷം സൗമ്യയുടെ മൃതദേഹം കിട്ടിയത്. മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്.

ലോ​സ്​ ആ​ഞ്ച​ല​സി​ന​ടു​ത്ത്​ സാ​ന്‍​റാ ക്ല​രി​റ്റ​യി​ല്‍ യൂ​നി​യ​ന്‍ ബാ​ങ്ക്​ വൈ​സ്​ പ്രസിഡന്റാണ് സന്ദീപ് തോട്ടപ്പിള്ളി.
എ​റ​ണാ​കു​ളം പ​റ​വൂ​ര്‍ തോ​ട്ട​പ്പ​ള്ളി വീ​ട്ടി​ല്‍ സുബ്രഹ്മണ്യന്റെ മകനാണ് സന്ദീപ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തിലെ സൂറത്തിലേക്ക്  കുടിയേറിയതാണ് സുബ്രഹ്മണ്യന്റെ കുടുംബം. സൂറത്തില്‍ നിന്ന് 15 വര്‍ഷം മുന്‍പാണ് സന്ദീപ് യുഎസിലെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top