ശാരീരിക വൈകല്യമുള്ളവരുടെ പാര്‍ക്കിംഗ് സ്ഥലത്ത് അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്ത 696 വാഹന ഉടമകളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു

ശാരീരിക വൈകല്യമുള്ളവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്ത് മുന്നറിയിപ്പ് അവഗണിച്ച് വാഹനങ്ങള്‍ നിര്‍ത്തിയിട്ട വാഹന ഉടമകളെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റ ദിവസം കൊണ്ട് 696 വാഹന ഉടമകളെയും ഡ്രൈവര്‍മാരെയുമാണ് സൗദി പോലീസ് കസ്റ്റഡിയിലെടുത്തത്. സൗദിയുടെ വിവിധ പ്രവിശൃകളില്‍നിന്നാണ് കഴിഞ്ഞ ദിവസം ഇത്രയധികംപേരെ പിടികൂടിയത്.

പ്രതേൃകം പരിഗണന നല്‍കേണ്ടവര്‍ക്കായി നീക്കിവെച്ച വാഹന പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിരീക്ഷിക്കാനായി കഴിഞ്ഞ ദിവസം മുതല്‍ 21-ാമത് കാമ്പയിന് തുടക്കം കുറിച്ചിരുന്നു. പ്രതേൃക പരിഗണന നല്‍കി അവശരായവര്‍ക്കായി നീക്കിവെച്ച പാര്‍ക്കിംഗുകളില്‍ മറ്റുള്ളവര്‍ വാഹനം പാര്‍ക്ക് ചെയ്യരുതെന്ന് സൗദി ട്രാഫിക്ക് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. നിയമം ലംഘിച്ചും പാര്‍ക്കുചെയ്യുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പിഴ ശിക്ഷയടക്കമുള്ളവ നല്‍കുമെന്നും ട്രാഫിക്ക് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top