കത്വവാ കൂട്ട ബലാത്സംഗം; ന്യൂസ് നൈറ്റ്

കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്താകെമാനം പ്രതിഷേധം കത്തുന്നു. കത്വയില്‍ നടന്നത് വളരെ മൃഗീയമായ സംഭവമാണെന്ന് കശ്മീര്‍ ഡിജിപി എസ്പി വൈദ് അഭിപ്രായപ്പെട്ടു. കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേകസംഘം വളരെ മികച്ച രീതിയിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ബാക്കി കാര്യങ്ങള്‍ കോടതിയില്‍ കാണാം. ഡിജിപി അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top