ഗുസ്തിയില്‍ ഒരു സ്വര്‍ണം കൂടി; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ സ്വര്‍ണനേട്ടം 17 ആയി

ബജ്രംഗ് പൂനിയയുടെ പ്രകടനം

ഗോ​ൾ​ഡ് കോ​സ്റ്റ്: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ലെ ഗു​സ്തി​യി​ൽ ഇ​ന്ത്യ​ക്ക് ഒ​രു സ്വ​ർ​ണം കൂ​ടി. പു​രു​ഷ​ൻ​മാ​രു​ടെ 65 കി​ലോ ഗ്രാം ​ഫ്രീ സ്റ്റൈല്‍ ഗു​സ്തി​യി​ൽ ബ​ജ്രം​ഗ് പു​നി​യ​യാ​ണ് ഇന്ത്യക്കായി സ്വ​ർ​ണം നേ​ടി​യ​ത്.

വെയ്ല്‍സ് താ​രം കെയ്ന്‍ ചാരികിനെ 10 -0 ന്  പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബ​ജ്രം​ഗി​ന്‍റെ സ്വ​ർ​ണ നേ​ട്ടം. ഇ​തോ​ടെ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ നേ​ട്ടം 17 ആ​യി. ഹരിയാന സ്വദേശിയാണ് ബ​ജ്രം​ഗ് പു​നി​യ​.

ഷൂട്ടിംഗില്‍ 25 മീറ്റര്‍ റാപ്പിഡ് എയര്‍ പിസ്റ്റള്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ അനീഷ് പന്‍പാലയും വനിതാ വിഭാഗം 50 മീറ്റര്‍ റൈഫിള്‍സ് ഇനത്തില്‍ തേജസ്വിനി സാവന്തും ഇന്ന് ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.

ഇതിന് പിന്നാലെയാണ് ഗുസ്തിയില്‍ ബ​ജ്രം​ഗ് പു​നി​യയുടെ സ്വര്‍ണനേട്ടം.  ഇതോടെ ഇതുവരെ ഇന്ത്യക്ക് 17 സ്വര്‍ണമായി. കൂടാതെ 10 വെള്ളിയും 12 വെങ്കലവും ഇന്ത്യന്‍ താരങ്ങളുടെ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗെയിംസില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top