ആര്‍സിസിയിലെ രക്തത്തിലൂടെ എച്ച്ഐവി: മരിച്ച കുട്ടിയുടെ രക്തസാമ്പിള്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആര്‍സിസി) നിന്ന് എച്ച്ഐവി ബാധയുണ്ടായെന്ന് സംശയിച്ച പത്തുവയസുകാരിയായ പെണ്‍കുട്ടിമരിച്ച സംഭവത്തിൽ ഹൈക്കോടിയുടെ ഇടപെടൽ. കുട്ടിയുടെ രക്തസാന്പിളുകളും ആശുപത്രി രേഖകളും സൂക്ഷിക്കണമെന്ന് ഹൈക്കോടി ഉത്തരവിട്ടു.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് നൽകിയ ഹർജിയിലാണ് കോടതി നടപടി. അധികൃതരുടെ അനാസ്ഥയാണ് കുട്ടിയെ എച്ച്ഐവി രോഗിയാക്കിയതെന്നും ജീവിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്ന നടപടിയാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കാന്‍സര്‍ ബാധയെ തുടര്‍ന്ന് 13 മാസമായി ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയായ കുട്ടി ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളെജിലാണ് മരിച്ചത്. പനിബാധിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരണത്തിനു കീഴടങ്ങിയത്. ന്യുമോണിയ ആണെന്ന് സ്ഥിരീകരിച്ചതോടെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ഇന്നലെ ഉച്ചയോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
2017 മാര്‍ച്ച് ഒന്നിനായിരുന്നു കുട്ടിയെ ആര്‍സിസിയില്‍ എത്തിച്ചത്. ഇവിടെ നിന്ന് രക്തം സ്വീകരിച്ച ശേഷം കുട്ടിക്ക് എച്ച്ഐവി ബാധിച്ചെന്ന ആരോപണം വന്‍ വിവാദമായിരുന്നു. രക്തം സ്വീകരിച്ചപ്പോള്‍ കുട്ടിക്ക് എച്ച്ഐവി ബാധിച്ചെന്നായിരുന്നു ആരോപണം. ആര്‍സിസി പോലെയുള്ള സ്ഥാപനത്തിന് ചികിത്സാപിഴവ് സംഭവിച്ചെന്ന ആരോപണം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. എന്നാല്‍ തങ്ങളുടെ ചികിത്സയ്ക്കിടെ കുട്ടിക്ക് എച്ച്ഐവി ബാധിച്ചിട്ടില്ലെന്നും ആരോപണം തെറ്റാണന്നുമായിരുന്നു ആര്‍സിസി അധികൃതരുടെ വാദം.
തുടര്‍ന്ന് ചെന്നൈയിലെ ലാബില്‍ നടത്തിയ ആദ്യഘട്ടപരിശോധനയില്‍ കുട്ടിക്ക് എച്ച്ഐവി ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഈ പരിശോധനയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റാവിയിരുന്നുവെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.
ചെന്നൈ ലാബിലെ പരിശോധനയ്ക്കുശേഷം രക്തസാമ്പിള്‍ വിശദമായ പരിശോധനയ്ക്കായി ദില്ലിയിലെ ലാബില്‍ അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കാത്തിരിക്കെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക