ഐ.എസ് സന്ദേശം എന്‍ ഐ എ നടപടി തുടങ്ങി;റിപ്പോര്‍ട്ടര്‍ ഇംപാക്ട്.
കാസര്‍ഗോഡ്: ഇസ്ലാമിക്ക് സ്റ്റേറ്റില്‍ നിന്നും മലയാളികളെ ലക്ഷ്യമിട്ടെത്തുന്ന സന്ദേശങ്ങള്‍ തടയാന്‍
എന്‍.ഐ.എ നടപടി തുടങ്ങി.ഇതിന്റെ ഭാഗമായി ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകള്‍ നീക്കം ചെയ്യാന്‍ ടെലിഗ്രാം അപ്പ് കമ്പനികള്‍ക്ക് എന്‍ ഐ എ നിര്‍ദേശം നല്കി.ഐ എസ്സ് റിക്രൂട്ട്മെന്റ് സംബന്ധിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടി.വി പുറത്ത് വിട്ട ശബ്ദ സന്ദേശത്തെ തുടര്‍ന്നാണ് നടപടി.റിപ്പോര്‍ട്ടര്‍ ഇംപാക്ട്.
ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് കൂടുതല്‍ മലയാളികളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ്
ഐ എസ്സ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ വ്യാപകമായി എത്തുന്നത്.ടെലിഗ്രാം അപ്പ് വഴിയാണ് ഇവ സംസ്ഥാനത്ത് പ്രചരിക്കുന്നത് .ഇത്തരത്തില്‍ എത്തിയ ഗോള്‍ഡ് ദിനാര്‍ 1,2,3 എന്നീ മൂന്ന് ഗ്രൂപ്പുകള്‍ 2017 ല്‍ ശക്തമായ നിരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ എന്‍.ഐ.എ നീക്കം ചെയ്യതിരിന്നു. ഒരിടവേളയ്ക്ക ശേഷമാണ് ഐ.എസ്സ് കേന്ദ്രത്തില്‍ നിന്നും വീണ്ടും ശബ്ദ സന്ദേശമെത്തുന്നത്.
ഇപ്പോള്‍ പുറത്തു വന്ന സന്ദേശത്തില്‍ പ്രകോപനപരമായ സംഭാഷണങള് ഇല്ലെന്നും എന്നാല്‍ നിലവില്‍ എന്‍.ഐ.എ യുടെ അന്വേഷണ പരിധിയില്‍ പെടുന്ന കേസ്സുമായി ബന്ധപെട്ടുള്ള കാര്യങ്ങള്‍ സന്ദേശത്തില്‍ പരാമര്ശിക്കപെടുന്നതിനാല് ഇവ അന്വേഷണ വിധേയമാക്കുമെന്നും എന്‍.ഐ.എയുമായി ബന്ധപെട്ടുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കി.ഗോള്‍ഡ് ദിനാര്‍ 4 എന്ന ഈ ഗ്രൂപ്പ് നീക്കം ചെയ്യാന്‍ ടെലിഗ്രാം അപ്പ് അധികൃതര്‍ക്ക് അടിയന്തിര നിര്‍ദേശം നല്‍കിയതായും അദേഹം കൂട്ടി ചേര്‍ത്തു.
ഇത് സംബന്ധിച്ച റിപ്പോര്‍ട്ടര്‍ ടിവി കഴിഞ്ഞ ദിവസം പുറത്തു വിട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദേഹം.നിലവില്‍ 2 കേസ്സുകളാണ് എന്‍.ഐ എ യുടെ അന്വേഷണ പരിധിയിലുള്ളത്.2016 ല്‍ പാലക്കാട് ,കാസര്‍ഗോഡു എന്നിവിടങ്ങളില്‍ നിന്നും ഐ എസ്സ് കേന്ദ്രത്തിലെത്തിയ 22 പേരടങ്ങുന്ന സംഘത്തെ കുറിച്ചാണ് ഇത്.കേരള പോലീസ് റജിസ്ട്രര്‍ ചെയ്യത കേസ്സ് പിന്നീട് എന്‍.ഐ എ ക്ക് കൈമാറുകയായിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക