ഹയര്‍സെക്കന്റെറി ഹൈസ്‌ക്കൂള്‍ ലയനം – പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ദുര്‍ബലപ്പെടുത്തും

കാസര്‍ഗോഡ് : കാഞ്ഞങ്ങാട് ഹയര്‍സെക്കന്റെറി ഹൈസ്‌ക്കൂള്‍ ലയനനീക്കം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ദുര്‍ബലപ്പെടുത്താനാണെന്ന് എഫ്.എച്ച്.എസ്.ടി.എ ആരോപിച്ചു. ഹയര്‍സെക്കന്ററി അദ്ധ്യാപക സംഘടനകള്‍ ആഹ്വാനം ചെയ്ത മൂല്യനിര്‍ണ്ണയക്യാമ്പ് ബഹിഷ്‌കരണത്തില്‍ ജില്ലയിലെ ഭൂരിഭാഗം അദ്ധ്യാപക രും പങ്കെടുത്തു. ഗുണമേന്മയും കാര്യക്ഷമമായതുമായ പൊതുവിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ ഹയര്‍സെക്കന്ററി യെയും ഹൈസ്‌ക്കൂള്‍ വിഭാഗത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള പഠനവും നടപടികളുമാണാവശ്യം .

പകരം രണ്ടും യോജിപ്പിക്കുന്ന തിനുള്ള നിര്‍ദ്ദേശം നല്കി. ഡോ.എം.ഖാദറിന്റെ നേതൃത്വത്തിനുള്ള കമ്മീഷനെ നിയമിച്ച് ലയനനീക്കം നടത്തുന്നത് ഇരുവിഭാഗങ്ങലുടെയും തകര്‍ച്ചക്ക് കാരണമാകും . ഇത് സംസ്ഥാനത്തെ സി.ബി.എസ്.സി.ക്കും അണ്‍എയ്ഡഡ് മേഖലക്കും തഴച്ചുവളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ഇരുമേഖലകളിലും വിദ്യാര്‍ത്ഥിക്ഷാമം ജോലിസ്ഥിരത ഇല്ലായ്മ പൊതുസമൂഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടല്‍ എന്നിവയ്ക്ക് കാരണമാകും. പൊതുവെ വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കുന്ന ഈ നടപടികളില്‍ നിന്നും പിന്‍തിരിയാ നുള്ള നല്ല ബുദ്ധികാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കാസര്‍ഗോഡ് ജില്ലയില്‍ ക്യാമ്പ് ബഹിഷ്‌ക്കരിച്ചഅദ്ധ്യാപകര്‍ ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് സ്‌ക്കൂളിന് മുമ്പില്‍ പ്രതിഷേധപ്രകടനം നടത്തി.

ജില്ലയില്‍ എഴുപതുശതമാനത്തോളം അധ്യാപകര്‍ മൂല്യനിര്‍ണ്ണയം ബഹിഷ്‌ക്കരിച്ചു പ്രതിഷേധസമ്മേളനം എച്ച്.എസ്.എസ്.ടി.എ സംസ്ഥാനപ്രസിഡണ്ട് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ.എച്ച്.എസ്. ടി.എ സംസ്ഥാന സെക്രട്ടറി ജി.ജി.തോമസ് അധ്യക്ഷത വഹിച്ചു. എ.എച്ച്.എസ്. ടി.എ സംസ്ഥാനസെക്രട്ടറി പി.ശശിധരന്‍ രൂപേഷ് കരീം കോയിക്കല്‍ കെ.ടി അന്‍വര്‍ പി.രതീഷ് കുമാര്‍ മെജോ ജോസഫ് വി.പി.പ്രിന്‍സ്‌മോന്‍ പി.എ.രാജരാജന്‍ എന്നിര്‍ സംസാരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top