കാസര്‍ഗോഡ് കുടുംബശ്രീ വിഷുചന്ത തുടങ്ങി

കാസര്‍ഗോഡ് : കാഞ്ഞങ്ങാട് നഗരസഭാ കുടുംബശ്രീ സി.ഡി.എസ്.വിഷു ചന്ത പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭയിലെ വിവിധ കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പുകള്‍ സ്വന്തമായി കൃഷി ചെയ്ത വിവിധങ്ങളായ വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുമാണ് വിഷു ചന്തയിലുള്ളത്.

ഈ മാസം 13 വരെ കാഞ്ഞങ്ങാട് പഴയ കൈലാസ് തീയറ്ററിന് സമീപത്ത് പൊതു വിപണന വിലയില്‍ നിന്നും പരമാവധി വിലക്കുറച്ച് നല്‍കുന്ന സ്റ്റാളിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ നിര്‍വഹിച്ചു. എല്‍.സുലൈഖ അധ്യക്ഷത വഹിച്ചു. ഗംഗ രാധാകൃഷണന്‍, ജയചന്ദ്രന്‍, സുജിനി,പി.രതിക, പി.സുധ എന്നിവര്‍ സംസാരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top