special page

ഷവോമി മൂന്ന് സ്മാര്‍ട്ട് ഫോണ്‍ പ്ലാന്റുകള്‍കൂടി ഇന്ത്യയില്‍ സ്ഥാപിക്കുന്നു; വില്‍പനയില്‍ 27% വിപണി വിഹിതം

ഷവോമി എന്ന ചൈനീസ് ഇലക്ട്രോണിക് കമ്പനി മൂന്ന് മൊബൈല്‍ നിര്‍മാണ പ്ലാന്റുകള്‍കൂടി ഇന്ത്യയില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്. ഇതോടെ മൊത്തം ആറ് പ്ലാന്റുകളാകും ഇന്ത്യയില്‍. നിലവിലുള്ള വിപണി വിഹതം എങ്ങനേയും നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഷവോമിയുടെ പുതിയ നീക്കം.

27 ശതമാനം വിപണി വിഹിതമാണ് കമ്പനിക്ക് നിലവില്‍ ഇന്ത്യയിലുള്ളത്. 25 ശതമാനം വിപണി വിഹിതവുമായി സാംസങ്ങ് തൊട്ടുപിന്നിലുണ്ട്. എന്നാല്‍ ഏതാനും മാസങ്ങള്‍ മുമ്പ് വില്‍പനയില്‍ ഒന്നാം സ്ഥാനത്ത് കടന്നുവന്ന ഷവോമി കൃത്യമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയോട് ചേര്‍ന്നാണ് ഷവോമി ഇന്ത്യയില്‍ വില്‍ക്കുന്ന ഫോണുകള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്നത്. 15,000 കോടി രൂപയാണ് ഷവോമി മൂന്ന് പ്ലാന്റുകള്‍ക്കായി നിക്ഷേപിക്കുന്നത്. 50,000 ആളുകള്‍ക്ക് ഇതില്‍ ജോലി ലഭിക്കുമെന്നാണ് ഷവോമി അവകാശപ്പെടുന്നതും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top