റേഡിയോ ജോക്കിയുടെ കൊലപാതകം; കൊലയ്ക്ക് ഉപയോഗിച്ച വാളുകള്‍ കണ്ടെത്തി

കണ്ടെടുത്ത വാള്
തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ കൊലയ്ക്ക് ഉപയോഗിച്ച വാളുകള്‍ കരുനാഗപ്പള്ളി കന്നേറ്റി കായലില്‍ നിന്ന് കണ്ടെത്തി. രണ്ട് വാളുകളാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് മുങ്ങല്‍ വിദഗ്ദരെ ഉപയോഗിച്ച് പൊലീസ് വാളുകള്‍ കണ്ടെടുത്തത്. ഇന്നലെ അറസ്റ്റിലായ മുഖ്യപ്രതി അലിഭായിയുടെ സാന്നിധ്യത്തിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ഇന്നലെ രാവിലെയാണ് പൊലീസ് അലിഭായിയെ കസ്റ്റഡിയില്‍ എടുത്തത്. ഖത്തറില്‍ നിന്ന് തിരിച്ചുവരുന്ന വഴിയാണ് ഇയാള്‍ പൊലീസ് കസ്റ്റഡിയിലായത്.

രാജേഷിനെ കൊലപ്പെടുത്തുന്നതിനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തത് ഓച്ചിറ സ്വദേശിയായ അലിഭായ് ആയിരുന്നു. കൊലപാതകം നടത്തിയതിന് ശേഷം ഇയാള്‍ ഖത്തറിലേക്ക് കടക്കുകയായിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് ഇയാളെ കേരളത്തിലെത്തിച്ച് പിടികൂടിയിരിക്കുന്നത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.
കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവര്‍ മൂവരും. കേസിലെ സൂത്രധാരന്മാരില് ഒരാളായ സ്വാതി സന്തോഷാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന് പിടിയിലായത്. ഓച്ചിറ സ്വദേശികളായ യാസിന്, സനു എന്നിവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക