ക്ലോസ് എന്‍കൗണ്ടറില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ; കാണാം ഇന്ന് രാത്രി 7.30 ന്


കണ്ണൂര്‍ അഞ്ചരക്കണ്ടി, കരുണ മെഡിക്കല്‍ കോളെജുകളിലെ 2016-17 കാലയളവിലെ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധി സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വിധിയുടെ പശ്ചാത്തലത്തില്‍ രണ്ട് കോളെജുകളിലെയും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പുറത്തുപോകേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി.

കോടതി പറയുന്നത് അനുസരിക്കുമെന്നും കോടതി ഉത്തരവിനെ നിയമം കൊണ്ട് മറികടക്കാന്‍ ശ്രമിക്കില്ലെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രതിവാര സംവാദപരിപാടിയായ ക്ലോസ് എന്‍കൗണ്ടറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അഭിമുഖം ഇന്ന് രാത്രി 7.30 ന് റിപ്പോര്‍ട്ടര്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യും.

വിദ്യാര്‍ത്ഥികളുടെ പ്രവേശനം സാധുവാക്കാന്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് നിലനില്‍ക്കില്ലെന്ന് അറിയാമായിരുന്നെന്ന് മന്ത്രി പറഞ്ഞു. ഇത് രക്ഷിതാക്കളെയും അറിയിച്ചിരുന്നു. നിയമവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് മുഴുവന്‍ കുട്ടികളെയും ക്രമപ്പെടുത്തിയത്. മന്ത്രി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top